മുംബൈ: വിസ്താര യു കെ 024 വിമാനത്തിൽ പുകവലിയും സീറ്റിൽ മലവിസര്‍ജനം നടത്തുകയും ചെയ്ത 36 കാരനായ ഫ്രഞ്ച് പൗരനെ അറസ്റ്റ് ചെയ്തു. പാരിസില്‍നിന്ന് മുംബൈയിലേക്ക് എത്തിയ വിസ്താര യു കെ 024 വിമാനത്തിലാണു സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബൈയിലെ സഹാര്‍ പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍നിന്ന് മുംബൈയിലേക്ക് എത്തിയ വിസ്താര യു കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയില്‍ സീറ്റിലിരുന്ന് ഗൗട്ടിയര്‍ പുക വലിച്ചു. ഇതില്‍ യാത്രക്കാര്‍ പരാതി പറയുകയും വിമാനത്തിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തെങ്കിലും യുവാവിന് ഒരു കൂസലുമുണ്ടായിരുന്നില്ല.
ഇതിനിടയിലാണ് സീറ്റില്‍ മലവിസര്‍ജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു.
രാവിലെ 9.15 ഓടെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സഹാര്‍ പൊലീസിനു കൈമാറി. വിമാന യാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗൗട്ടിയര്‍ ബ്രോക്സിനെ 30,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ച ശേഷം വിട്ടയച്ചു.