തെരഞ്ഞെടുപ്പ് പ്രചാരണം; മോദി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; 15 ന് ​കു​ന്നം​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും

തൃ​ശൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും തൃ​ശൂ​രി​ലേ​ക്ക്. 15 ന് ​കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ന്നം​കു​ള​ത്ത് 15 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ലാ​യി​രി​ക്കും ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ക. നേ​ര​ത്തെ കരു​വ​ന്നൂ​ർ ത​ട്ടി​പ്പ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​ക്കാ​നും സം​സ്ഥാ​ന ബി​ജെ​പി ശ്രം​മ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​രു​വ​ന്നൂ​ര്‍ ആ​വ​ശ്യ​ത്തി​ല്‍ പി​എം​ഒ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് പ​ക​രം കു​ന്നം​കു​ള​ത്തെ യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​താ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ സരസുവിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയെത്തുന്നത്. എസ്എഫ്‌ഐയ്‌ക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ഒരാള്‍ എന്ന നിലയില്‍ ഡോ സരസുവിനോട് ബിജെപി ദേശീയ നേതൃത്വത്തിന് വലിയ താത്പര്യമാണുള്ളത്. ഇത് കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തുന്നത്.

വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. അതിനാല്‍ മോദി തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനെത്താന്‍ സാധ്യത വളരെക്കൂടുതലാണ്. മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രിയെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നില്ലെന്നും തന്റെ മകളുടെ വിവാഹചടങ്ങിനായിരുന്നെന്നും സുരേഷ് ഗോപി മുന്‍പ് വ്യക്തമാക്കിയിരുന്നു.