മദ്യലഹരിയില്‍ വാക്കുതർക്കം; കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തേങ്ങാക്കൽ സ്വദേശി അശോകനാണ് മരിച്ചത്. സംഭവത്തിൽ അശോകന്‍റെ ബന്ധുവായ സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വണ്ടിപ്പെരിയാറിലാണ് സംഭവം. തേയില തോട്ടത്തിൽ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ അശോകൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഇതോടെയാണ് വാക്കു തർക്കം ആരംഭിക്കുന്നത്. കുറച്ചു സമയം തർക്കം നടന്നതിന് ശേഷം ഇരുവരും പിന്മാറി.

പിന്നീട് പള്ളിപ്പടിയിലുള്ള സുബീഷിന്റെ മൈക്ക് സെറ്റ് കടയുടെ മുന്നിൽ വച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ അശോകന് കുത്തേല്‍ക്കുകയായിരുന്നു.