ന്യൂഡല്‍ഹി: പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയിലാണ് പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ച് ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 8,128 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ മാർച്ച് 17-ന് ശേഷം പുതിയ രീതി പ്രാബല്യത്തിൽ വന്നതോടെ ഇക്കാര്യത്തിൽ മാറ്റം വന്നു.
4,11,862 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 35,574 വാഹനങ്ങൾ പരാജയപ്പെട്ടു. മാർച്ച് 17 മുതൽ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് പുക പരിശോധനയിലൂടെ സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നത്. 8.85 ശതമാനം വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 1.6 ശതമാനം വാഹനങ്ങളായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്.