ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്.ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ആകാശം സന്ധ്യയെന്ന പോലെ ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രഹണം നാസ തല്‍സമയം സംപ്രേഷണം ചെയ്യും. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്‍റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക.
സമ്പൂർണ ഗ്രഹണം
ചന്ദ്രൻ സൂര്യനാൽ പൂർണമായും മറയ്ക്കപ്പെടും എന്നതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സവിശേഷത. ഇന്നത്തെ പൂർണ ഗ്രഹണ ഘട്ടം 4 മിനിട്ടും 28 സെക്കൻഡും നീണ്ടുനിൽക്കും. മെക്സിക്കോയിലെ നസാസ് പട്ടണത്തിലാണ് ഈ ഘട്ടം ആദ്യം ദൃശ്യമാകുന്നത്. ഇന്ത്യൻ സമയം, രാത്രി 11.47 അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യും. സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും. കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും.