മോസ്കോ: സതേൺ യുക്രെയ്നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ. യുക്രെയ്നിൽ നിന്നുള്ള ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായാണ് റഷ്യ ആരോപിക്കുന്നത്. എന്നാൽ റഷ്യയുടെ ആരോപണം യുക്രെയ്ൻ നിഷേധിച്ചു. 2022ലെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിന് നേരെ എന്ത് തരത്തിലുള്ള ആയുധമാണ് പ്രയോഗിച്ചതെന്ന് വ്യക്തമല്ല.
ഡ്രോണുപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് റഷ്യയുടെ ആണവ ഏജസിയായ റൊസാറ്റം വാദിക്കുന്നത്. അണുവികിരണം സാധാരണ നിലയിലാണെന്നും ഗുരുതരമായ നാശനഷ്ടങ്ങ സംഭവിട്ടില്ലെന്നുമാണ് ആണവനിലയത്തി നിന്നുള്ള ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നാണ് റൊസാറ്റം വ്യക്തമാക്കിയത്. ആണവനിലയത്തിന് നേരെ യുക്രെയ്ൻ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്ൻ പ്രതിരോധ ഇൻ്റലിജൻസ് വിഭാഗം വക്താവ് ആൻഡ്രിയ് യുസോവ് വ്യക്തമാക്കി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ സംവിധാനമാണ് സപ്പോറിജിയ.
Read also: ഡല്‍ഹി മദ്യനയ അഴിമതിയില്‍ കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്