2023-24 സാമ്പത്തിക വർഷം 33 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ

  • 7027 കാറുകള്‍ വിറ്റു
  • ഓഡി അപ്രൂവ്ഡ്:പ്ലസ് 50% വളര്‍ച്ച നേടി

മുംബൈ, ഏപ്രില്‍ 5, 2024: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി 2023-24 സാമ്പത്തിക വർഷം 7027 കാറുകള്‍ വിറ്റഴിച്ചു കൊണ്ട് 33% മൊത്ത വളര്‍ച്ച കൈവരിച്ചു. ഓഡിയുടെ യൂസ്‌ഡ്‌ കാര്‍ ബ്രാൻഡ് ആയ ഓഡി അപ്രൂവ്ഡ്:പ്ലസ് 2023-24 സാമ്പത്തിക വര്‍ഷം 50% വളര്‍ച്ച നേടി.

“2023-24 സാമ്പത്തിക വർഷം 33% എന്ന അതിശക്തമായ വളര്‍ച്ചയാണ് ഞങ്ങളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയുടെ പിന്‍ബലത്തില്‍ നേടിയെടുത്തത്. ഉല്‍പ്പന്ന നിരകള്‍ക്കെല്ലാം ശക്തമായ ഡിമാൻഡ് നിലനിൽക്കുന്നു. വിതരണ മേഖലയിലെ വെല്ലുവിളികള്‍ മറികടക്കുവാന്‍ പോവുകയാണ്. 2023-ലെ റെക്കോര്‍ഡ് വില്‍പ്പനയുടെയും ആഢംബര വിപണിയിലെ നിലവിലുള്ള വളര്‍ച്ചയുടെയും സാഹചര്യത്തിൽ 2024-ല്‍ 50,000 കാറുകള്‍ വില്‍ക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ”. ഓഡി ഇന്ത്യയുടെ ഹെഡ് ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഓഡി അപ്രൂവ്ഡ്:പ്ലസ് 25% എന്ന അതിശക്തമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. നിലവില്‍ രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ സിറ്റികളിലുമായി 26 ഓഡി അപ്രൂവ്ഡ്:പ്ലസ് കേന്ദ്രങ്ങൾ ഉണ്ട്. ഈ വര്‍ഷം നാല് യൂസ്‌ഡ്‌ കാർ ഷോറൂമുകൾ കൂടി ആരംഭിക്കും.

ഓഡി ഇന്ത്യ വാഹന നിര: ഓഡി എ 4, ഓഡി എ 6, ഓഡി എ 8 എൽ, ഓഡി ക്യു 3, ഓഡി ക്യു 3സ്പോർട്ട്ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യൂ8, ഓഡി എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് ക്യൂ8, ഓഡി ക്യൂ8 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 55 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്‌പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്‌പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍, ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജി. ടി