ബെംഗളൂരു: കർണാടകയിൽ നിന്ന് കോടിക്കണക്കിനു സ്വർണവും കിലോക്കണക്കിന് സ്വർണവും വെള്ളിയും പിടികൂടി കർണാടക പൊലീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റെയ്ഡിൽ ആണ് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി, 68 വെള്ളി ബാറുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തത്.
5 Crores Cash, 106 Kg Jewellery: Karnataka Cops’ Crackdown Ahead Of Polls
Rs 5.60 crore in cash, 3 kg of gold, 103 kg of silver jewellery, and 68 silver bars were seized by Karnataka Police in a major raid ahead of Lok Sabha polls 2024. The raid was conducted in Bellary town of… pic.twitter.com/ZYusuXN7t0
— Social News Daily (@SocialNewsDail2) April 8, 2024
ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജ്വല്ലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പൊലീസ് അറിയിച്ചു. ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.