‘ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും’ എന്ന് വൈലോപ്പിള്ളി പറഞ്ഞത് പോലെ എവിടെയൊക്കെ പോയാലും, ഏത് നാട്ടിലേക്ക് കുടിയേറിയാലും നമ്മുടെ വേരുകൾ ഉറച്ചു നിൽക്കുന്നത് തായ് മണ്ണിലാണ്.
പണ്ടെങ്ങോ കളിച്ചു മറന്ന ചക്ക കളിയും, സാറ്റും ഇന്നും മനസ്സിൽ നിന്ന് പൊയ് പോകാത്തത് മന്സിലെങ്ങോ സൂക്ഷിക്കുന്ന ഗ്രാമീണത മൂലമാണ്. 90 കളിൽ അവസാനിച്ച പ്രാദേശിക കളികൾക്ക് പകരം രണ്ടായിരങ്ങളിൽ വീഡിയോ ഗെയിമുകൾ വന്നു, പിനീട് അവ വിപുലമായി പബ്‌ജിയിലേക്ക് മാറി. ഒരു കാലവും കഴിഞ്ഞ കാലത്തിനേക്കാൾ നല്ലതെന്നോ, മോശമെന്നോ അല്ല. ഓരോ കാലത്തിനും അതിന്റെതായ പ്രത്യകതകളും, സൗന്ദര്യവുമുണ്ട്.
ജൂൺ മാസത്തിൽ പെയ്തു കൊണ്ടിരുന്ന മഴയും, നിറഞ്ഞു കവിയുന്ന പുഴകളും ഇടയ്ക്കിടെ ഓർമ്മയി ൽ വന്നു തട്ടും. അപ്പോഴെല്ലാം പണ്ടത്തെ പറമ്പും, പ്രകൃതിയും, പച്ചപ്പും ഓർമ്മിപ്പിക്കുന്ന എങ്ങോട്ടെങ്കിലും പോയാലോ എന്ന് തോന്നും. അങ്ങനെയൊരു യാത്രയിൽ തെരഞ്ഞെടുത്ത സ്ഥലമാണ് അമ്പൂരി.
പേര് വന്ന വഴി
മാർത്താണ്ഡ വർമ്മ രാജാവിന്റെ വില്ലളികളിൽ പ്രസിദ്ധനായിരുന്ന ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെടാൻ തുടങ്ങിയത്
അമ്പൂരിയെന്ന നാടുണ്ടായത്
വര്‍ഷങ്ങള്‍ക്കുമുന്‍പ് കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി ഭാഗത്തുള്ള കർഷകർ അമ്പൂരിയിലേക്ക് കുടിയേറി വന്നു. ഭയപ്പെടുത്തുന്ന കാടിനെയവർ അടുത്തറിഞ്ഞു. കാറ്റ് മൃഗങ്ങളെ മെരുക്കിയെടുത്തു. തങ്ങളുടെ ജീവിതം ഉറപ്പിക്കുവാൻ അമ്പൂരിയിൽ കൃഷിയും കച്ചവടവും തുടങ്ങി.
അമ്പൂരിയെ കുറിച്ച് പറയുമ്പോൾ നെയ്യാറിന്റെ കുറിച്ച് പറയാതെ പോകാൻ കഴിയുകയില്ല. നെയ്യാർ വന്യജീവി സങ്കേതമാണ് അമ്പൂരിയുടെ ‘ഓപ്പണിങ് ഗേറ്റ്’. അമ്പൂരിയുടെ യഥാർത്ഥ സൗന്ദര്യം കാണണമെങ്കിൽ അതിരാവിലെ തന്നെ അവിടെ എത്തണം. ഉചിതമായ സമയം തണുപ്പുള്ള മാസങ്ങളിൽ പോകുന്നതാണ്.
വേനൽക്കാലത്തും അമ്പൂരിയുടെ സൗന്ദര്യം ഒട്ടും കുറയില്ല. സൂര്യൻ പതുക്കെ ഉദിച്ചു വരുന്നതേ ഉള്ളു. സൂര്യ കിരണങ്ങൾ ഡാം റിസർവോയറിൽ പതിക്കുമ്പോൾ ഓരോ തുള്ളിയും പ്രകാശിക്കുന്നത് പോലെ തോന്നും. അങ്ങാടിയിലെ സോണി ചേട്ടന്റെ കടയിൽ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ചും നാടൊന്നു കറങ്ങി വരാം.
ഊരും മക്കളും
450 ൽ പരം ആദിവാസികൾ താമസിക്കുന്ന ഗ്രാമമാണ് പുരവിമല. മായം പുരവിമല കടവില്‍നിന്ന് കടത്തുതോണിയില്‍ അക്കരെയെത്താന്‍ സാധിക്കും. 13 സെറ്റില്മെന്റുകളാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്കായി സ്‌കൂളും അങ്കണവാടിയുമുണ്ട്. വനവിഭവങ്ങള്‍ ശേഖരിച്ച് തോണിയില്‍ ഇക്കരെയെത്തി വിൽക്കും. അതിനു ശേഷം ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി ഗ്രാമത്തിലേക്ക് മടങ്ങും. അമ്പൂരി ഗ്രാമത്തിന്റെ താളവും, ശബ്‌ദവും ഊരിലെ മക്കളാണ്. അവരില്ലാതെ അമ്പൂരി മനോഹരമാകില്ല
മായം അരുമം കുളം കടവ്
തോണി മാത്രാമാണ് ഇങ്ങോട്ടേക്കുള്ളത്. 2001 കടവിൽ മുഖ്യമ കഴുകാനെത്തിയ നാട്ടുകാരനെ ചീങ്കണ്ണി ആക്രമിച്ചു. ഇപ്പോഴും കടവിൽ ചീങ്കണ്ണികൾ ഉണ്ടെന്ന് കരുതുന്നു. എങ്കിലും ആളുകൾ കുളിക്കാനും, അലക്കാനും കടവിലെത്താറുണ്ട്. ചുറ്റും വലിയ മരങ്ങൾ കടവിന് കവാടം പോലെ നിൽക്കും. ഒരു പക്ഷെ തണൽ മരങ്ങൾ പോലെ തോന്നിക്കുന്ന ഇവ ഉണ്ടായതിനാലാകണം മായം കടവിന് ഇത്ര ഭംഗി തോന്നിക്കുന്നത്
കർഷക ഗ്രാമം
ഇവിടുത്തെ നാട്ടുകാർക്ക് ആനയും, കുരങ്ങും, പന്നിയുമൊക്കെ പരിചയക്കാരാണ്. ദിനവും കണുന്ന മനുഷ്യരെ പോലെ കലഹിച്ചും സ്നേഹിച്ചുമവർ ജീവിച്ചു പോകുന്നു. ഇവിടുത്തെ പ്രധാന തൊഴിൽ റബ്ബർ ടാപ്പിംഗാണ്. ഇതിനു പുറമെ കപ്പ, കാച്ചിൽ, ചേന, വാഴ, മഞ്ഞൾ എന്നിവയുമുണ്ട്.
ഒരുകാലത്ത് അമ്പൂരി ചന്ത ആളും ആരവുമായി പ്രൗഢി കാണിച്ചു തലയെടുപ്പോടു കൂടി നിന്നു. പിന്നീട് ചന്തകളിൽ വിൽക്കുന്നവ കടകളിലേക്ക് ചുരുങ്ങി. ചന്തയിലെ മീൻ സ്‌കൂട്ടറുകളിലേക്കും, ചെറിയ വണ്ടികൾക്കും കൂടു മാറ്റപ്പെട്ടു. ഗ്രാമത്തിലെത്തിയാൽ മീനെയ് എന്ന അലാറം കേൾക്കാൻ സാധിക്കും. വണ്ടികൾക്ക് പിറകെ ഓടുന്ന നായയും, പൂച്ചയും ഇവിടുത്തെ പതിവ് കാഴ്ചയാണ്.
മലനിരകളാണ് അമ്പൂരിയിലെ പ്രധാന ആകര്‍ഷണം. കൊണ്ടകെട്ടി മലയും കൂനിച്ചിമലയും നെല്ലിക്കാമലയും കുന്നത്തുമലയും ദ്രവ്യപ്പാറയും യാത്രികർക്ക് ആസ്വദിക്കാൻ കഴിയും. ട്രക്കിങ്ങില്‍ താത്പര്യമുള്ളവര്‍ക്ക് നെല്ലിക്കാമലയിലും ദ്രവ്യപ്പാറയിലും സ്വന്തം റിസ്‌ക്കിൽ പോകാം. നെയ്യാര്‍ അണക്കെട്ടിലൂടെ ആദിവാസി ഊരിലെത്തുവാൻ തോണികൾ ലഭ്യമാണ്.
നെല്ലിക്കാമല
ഒരു ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച പോലെയാണ് ലിക്കാമലയുടെ നിൽപ്പ്. നെല്ലിക്കമലയിലെത്തിയാൽ ദ്രവ്യപ്പാറയും തിരുവനന്തപുരം വിമാനത്താവളവും ശംഖുമുഖം ബീച്ചും കാണാം.
അമ്പൂരിയിലെ നെല്ലിക്കാമലയിലേക്കുള്ള യാത്ര ശരിക്കും സാഹസികമാണ് . അമ്പൂരിക്ക് ഒരു കി.മീ അകലെയുള്ള പൊട്ടന്‍ചിറയില്‍ നിന്നാണ് യാത്ര തുടങ്ങേണ്ടത്. മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. വാഹനങ്ങള്‍ പോകില്ല. വെള്ളം, ലഘുഭക്ഷണം, ഫസ്റ്റ് എയ്ഡ് എന്നിവ കരുതണം.
മായം പുരവിമല കടവിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍നിന്ന്, അനുമതി വാങ്ങിയശേഷം സന്ദര്‍ശനം നടത്താം. ഡാം റിസര്‍വോയറിലൂടെയുള്ള തോണി യാത്ര മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. മുന്‍കൂര്‍ അനുമതി വാങ്ങണം.
അനുമതിക്കായി ബന്ധപ്പെടേണ്ട നമ്പർ: ഫോണ്‍: 70124 15407 ഷാജി, 79940 26679 സഞ്ജയന്‍