പണ്ടത്തെ അടുക്കളയിൽ ഒഴിയാതെ കണ്ടു കൊണ്ടിരുന്ന വിഭവമായിരുന്നു വാഴപ്പിണ്ടി. പറമ്പിലെ ഒരു വാഴ വെട്ടുമ്പോൾ വാഴപ്പിണ്ടി വീട്ടിലെ അടുക്കളയിലേക്ക് കയറും. തോരനായും, പായസമായും അന്നത്തെ ഹീറോയായി വാഴപ്പിണ്ടി ഓടും. പണ്ടുള്ളവർ വെറുതെയല്ല വാഴപ്പിണ്ടിയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നിരവധി ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി.
വാഴപ്പിണ്ടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ബി പിയും, കൊളസ്ട്രോളുമുള്ളവർ
ബി പിയും കൊളസ്ട്രോളുമുള്ളവർ ആഴ്ചയിലൊരിക്കൽ വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് നല്ലതാണു. 3 മാസ തുടർച്ചായി ഇവ ശീലിക്കുകയാണെങ്കിൽ ജീവിത ശൈലി രോഗങ്ങൾ ഒരു പരിധിവരെ കുറയ്ക്കുവാൻ സാധിക്കും. വാഴപ്പിണ്ടി തോരൻ കഴിക്കുന്നതും നല്ലതാണ്
വാഴപ്പിണ്ടി തോരൻ
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൂടായ ചട്ടിയിൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്‌ക്കുക. തേങ്ങ, പച്ചമുളക്, ജീരകം , മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് രണ്ടു ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ ഹെൽത്തിയായ ഒരു തോരൻ ആണ് വാഴപ്പിണ്ടി തോരൻ.
വാഴപ്പിണ്ടി ജ്യൂസ്
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് നാര് മാറ്റി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന വാഴപ്പിണ്ടി തൈര്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് മിക്‌സിയിൽ ഒരുവട്ടം കൂടി അടിച്ചെടുത്ത് ശേഷം അരിച്ചെടുക്കുക.യ ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്