അബുദാബി: ഡ്രോണുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ നിയമങ്ങൾ കർശനമാക്കി അബുദാബി. നിയന്ത്രണം, നിരീക്ഷണം തുടങ്ങി എല്ലാ നടപടികളും ഏകീകരിക്കുമെന്ന് അബുദാബി നഗരസഭ, ഗതാഗത വകുപ്പ് (ഡിഎംടി) അറിയിച്ചു.എല്ലാത്തരം ഡ്രോണുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും തീരുമാനം ബാധകമാണ്. ഇതിലൂടെ ഡ്രോൺ മേഖലയിലേക്കു നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം സ്മാർട്ട് ഗതാഗതം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഡിസൈൻ, നിർമാണം, അസംബ്ലി, പരിഷ്‌കരണം, പരിശോധന, പരിപാലനം, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രവർത്തനങ്ങളും ഉപയോഗവും ഡിഎംടി നിയന്ത്രിക്കും. മേൽനോട്ടം, പെർമിറ്റ്, സർട്ടിഫിക്കറ്റ് നൽകൽ, ഡ്രോൺ നിയമങ്ങൾ സ്ഥാപിക്കൽ, ടേക്ക് ഓഫ്, ലാൻഡിങ് സൈറ്റുകൾക്കുള്ള മാനദണ്ഡങ്ങൾ, ഡ്രോണുകൾക്കുള്ള മാർഗനിർദേശങ്ങൾ ഉണ്ടാക്കുക എന്നിവ ഡിഎംടിയുടെ ഉത്തരവാദിത്തമായിരിക്കും.
ഡ്രോൺ ഉടമകൾക്കും ഓപ്പറേറ്റർമാർക്കുമായി ബോധവൽക്കരണം ഡിഎംടി നടത്തും. അഡ്മിനിസ്ട്രേറ്റീവ് നിർദേശങ്ങൾ, സിവിൽ ഏവിയേഷൻ ചട്ടങ്ങൾ, അബുദാബിയിലെ ഡ്രോൺ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളെന്ന് ഡിഎംടി ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.
Read also: റമസാനിൽ മതസംഗമമൊരുക്കി ബിഎപിഎസ് ഹിന്ദു ക്ഷേത്രം