മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് പ്രേക്ഷകരുടെ പ്രിയ താരമായ വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
2003-ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് വിനീത് ആദ്യമായി ആലപിച്ച ഗാനം. തുടർന്ന് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിക്കാൻ വിനീതിന് അവസരം ലഭിച്ചു. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം വിനീതിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) തുടങ്ങിയ ഗാനങ്ങൾ വിനീതിനെ മലയാളികളുടെ ഇടയിൽ ജനപ്രിയനാക്കി.
2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും തിയറ്ററുകളിൽ മികച്ച വിജയം നേടുകയും ചെയ്തു.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന തന്റെ ആറാമത്തെ ചിത്രവുമായെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമകൾ തിയേറ്ററിൽ നിന്ന് തന്നെ കാണണമെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. കഴിഞ്ഞവർഷം ആളുകൾ എന്താണ് ഇനി തിയേറ്ററുകളിലേക്ക് വരില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ വരുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു. ജാൻ എ മൻ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്റർ സിനിമകളാണെന്നും, ഫോൺ വിളിക്കാൻ ഉള്ളതാണെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടയിലാണ് വിനീത് ശ്രീനിവാസൻ തന്റെ പ്രതികരണം നടത്തിയത്.
‘കഴിഞ്ഞ വർഷം എന്തൊക്കെയാണ് പറഞ്ഞു കൊണ്ടിരുന്നത്. ആളുകൾ തിയേറ്ററിൽ വരില്ല. ഇനി ഒ. ടി. ടിയിലെ ആളുകൾ പടം കാണുകയുള്ളൂ. ഫാമിലി തിയേറ്ററിലേക്ക് വരില്ല. എന്നാൽ ഇപ്പോൾ എന്താണ് നടക്കുന്നത്. അതാണ് ശരിക്കും നമ്മുടെ ഏറ്റവും വലിയ ഹാപ്പിനെസ്സ്. ഒരിക്കൽ കണ്ട പടം ഒരുവട്ടം കൂടെ കാണാൻ ഒ. ടി. ടി ബെസ്റ്റ് ഓപ്‌ഷനാണ്. എന്നാൽ തിയേറ്റർ എന്ന് പറയുന്നത് എപ്പോഴും തിയേറ്ററാണ്. ജാൻ – എ – മനൊക്കെ തിയേറ്റർ ഫിലിമാണ്. അതുപോലെ രോമാഞ്ചം,ന്നാ താൻ കേസ് കൊട് അതെല്ലാം. തിയേറ്റർ ഫിലിമാണ്. ഒ. ടി. ടിയിൽ കാണുകയാണെങ്കിലും ബിഗ് സ്‌ക്രീനിൽ കാണണം. ഫോണിൽ സിനിമ കാണരുത്. ഫോൺ വിളിക്കാൻ ഉള്ളതാണ്. പടം കാണാൻ വേണ്ടിയല്ല. അതിന് വേണ്ടി കണ്ടുപിടിച്ച സാധനമല്ല ഫോൺ. അത് ഫോൺ ചെയ്യാനാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
40 ദിവസം കൊണ്ടാണ് വിനീതും സംഘവും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അന്‍പതിലധികം ലൊക്കേഷനുകള്‍ ഉണ്ടായിരുന്ന ചിത്രീകരണത്തില്‍ 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവും പങ്കെടുത്തു. ഒപ്പം ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. ധ്യാന്‍ ശ്രീനിവാസന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് വിനീത് പാക്കപ്പ് പറഞ്ഞത്.
Read also: എതിരാളികളെ തന്റെ കാൽക്കീഴിലാക്കി പുഷ്പരാജ്: ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കി ‘പുഷ്പ 2’ ടീസർ