ആദിവാസി വയോധികൻ തീപിടിത്തത്തിൽ മരിച്ചു: സംഭവം ആറളം ഫാം പുനരധിവാസ മേഖലയിൽ

കണ്ണൂർ: തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ തീ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിൽ ആണ് ആദിവാസി വയോധികൻ തീപിടിത്തത്തിൽ മരിച്ചത്.

ആറളം ഫാം 9ാം ബ്ലോക്കിലെ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം പുനരധിവാസ മേഖലയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

Read also :6 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി