വീട്ടിലെ ഉലുവയും മഞ്ഞളും കൊണ്ട് കൊളസ്‌ട്രോൾ പെട്ടന്ന് കുറയ്ക്കാം: ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി

ജീവിത ശൈലി രോഗങ്ങളിൽ പ്രധാനമാണ് കൊളസ്‌ട്രോൾ. അനാരോഗ്യമായ ഭക്ഷണ ശീലം മൂലവും, വ്യായാമക്കുറവ് മൂലവും കൊളസ്‌ട്രോൾ ഉയർന്ന തോതിൽ വർദ്ധിക്കുവാൻ കാരണമാകും. എന്നാൽ ചില വീട്ടു വൈദ്യങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കുവാൻ സഹായിക്കും. ഇവയെല്ലാം നമ്മുടെ അടുക്കളകളിൽ സാധാരണമായി കാണപ്പെടുന്നവയാണ്.

ഉലുവ

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉലുവയിൽ ഫൈബറും ഫ്ലേവനോയ്‍ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍ പരമാവധി പാചകത്തില്‍ ഉള്‍‌പ്പെടുത്തുന്നതും നല്ലതാണ്. കാരണം മഞ്ഞളിലെ കുര്‍കുമിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ക്കാം.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

അവക്കാഡോ

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളായ കെ, സി, ബി, എന്നിവയും അടങ്ങിയതാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

Read more ഇടയ്‌ക്കിടെയുള്ള കൈ കാൽ മരവിപ്പ് നിസ്സാരമല്ല: ഈ കാരണങ്ങൾ കൊണ്ടാകും അനുഭവപ്പെടുന്നത്; ശ്രദ്ധിക്കുക