അരക്കെട്ടിന് മുകളിൽ, നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വിസര്‍ജ്ജനാവയവങ്ങളാണ് വൃക്കകള്‍. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കകള്‍ സഹായിക്കും. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.
കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും. മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, വൃഷണസഞ്ചിയിലെ വീക്കം, നടുവേദന പ്രത്യേകിച്ച് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ലക്ഷണങ്ങൾ എന്തെല്ലാം?
രക്തസമ്മര്‍ദ്ദം
വിളര്‍ച്ച
അസ്ഥി വേദന
വിശപ്പില്ലായ്മ,
പെട്ടെന്ന് ശരീരഭാരം കുറയുക
ക്ഷീണം
ഇടവിട്ടുള്ള പനി
മറ്റു ലക്ഷണങ്ങൾ
വയറിലെ മുഴ
കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ് വയറിലെ മുഴ. ഇത് വയറിന്റെ മുന്നിലോ പുറകിലോ ആയിരിക്കാം, ചർമ്മത്തിന് കീഴിൽ കട്ടിയുള്ളതും ഇടതൂർന്നതുമായ വീർപ്പുമുട്ടൽ പോലെ അനുഭവപ്പെടുന്നു. ഇത് ഒരു സാധാരണ ലക്ഷണമാണെങ്കിലും, പ്രാരംഭ ഘട്ടത്തിൽ ഇത് സ്വയം പ്രത്യക്ഷപ്പെടാറില്ല.
ഇടവിട്ടുള്ള പനി
ഇൻഫ്ളുവൻസ ലക്ഷണങ്ങളോടൊപ്പമില്ലെങ്കിലും ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുന്ന പനിയും കിഡ്നി കാൻസറിന്റെ ഒരു ലക്ഷണമാകാം. ഉടൻ തന്നെ ഇത് പരിശോധിക്കേണ്ടതുണ്ട്.
മൂത്രത്തിൽ രക്തം
കിഡ്‌നി കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം മൂത്രത്തിലെ നിറംമാറ്റമാണ്. ചെറിയ ചുവപ്പുനിറം പോലും വൃക്കയിൽ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇത് ചിലപ്പോൾ അണുബാധയായിരിക്കാം. എന്നാൽ മൂത്രത്തിൽ രക്തം ഉണ്ടോ എന്ന് നിരീക്ഷിച്ച് കിഡ്നി കാൻസർ പരിശോധന നടത്തുക ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വിസര്‍ജ്ജനാവയവങ്ങളാണ്.