ആവോലി മീനിനെ ചാർകോളിൽ ഗ്രിൽ ചെയ്തെടുത്താലോ?

മീനിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മളാരും തയ്യാറാവില്ല. കാരണം അത്രത്തോളം തന്നെ ആരോഗ്യ ഗുണങ്ങള്‍ മീനിലുണ്ട്. ഉച്ചക്ക് മീനില്ലാതെ ഭക്ഷണം കഴിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ. പലര്‍ക്കും ചോറിറങ്ങില്ല എന്നത് തന്നെയാണ് സത്യം. എത്രയൊക്കെ കഴിച്ചാലും യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കാത്തതാണ് ആവോലിയെന്നതാണ് സത്യം. വില അല്‍പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍പില്‍ തന്നെയാണ് ഈ മീൻ. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ ആവോലി എന്നും മിടുക്കനാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലിയുടെ പങ്ക് വളരെ വലുത് തന്നെയാണ്.

തയ്യറാക്കാനെടുക്കുന്ന സമയം: 40 മിനുട്ട്

ആവശ്യമായ ചേരുവകൾ

ആവോലിമീൻ – ഒന്ന്

പച്ചമുളക് – എരിവിന് ആവശ്യമുള്ളത്

വെളുത്തുള്ളി – ആറെണ്ണം

ചുവന്നുള്ളി – മൂന്നെണ്ണം

മല്ലിയില, കറിവേപ്പില

മഞ്ഞൾപൊടി – അരസ്പൂൺ

ചെറുനാരങ്ങനീര് – പകുതി നാരങ്ങ

വെളിച്ചെണ്ണ – ഒരുസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

വൃത്തിയാക്കിയമീൻ വരഞ്ഞുവെക്കണം. ബാക്കി ചേരുവകൾ എല്ലാം ഒന്നിച്ച് അരച്ചെടുക്കണം. ഇനി ഇതിനെ മീനിൽ ഉള്ളും പുറവും നന്നായി പുരട്ടി ഒരു പത്തുമിനിറ്റ് വെക്കണം. ഇനി ഗ്രില്ലിങ് പാത്രത്തിൽ ചാർകോൾ കത്തിച്ച് കനൽ ഉണ്ടാക്കണം. ഇതിന്റെ മുകളിൽ ഗ്രിൽ ഓയിൽ പുരട്ടി വെക്കണം. നന്നായി ചൂടായാൽ മീൻ അതിന്റെ മേലെ വെച്ചുകൊടുക്കണം. ഒരുമൂന്നുമിനിറ്റ കഴിഞ്ഞ് മീൻപതുക്കെ തിരിച്ചിടണം. കുറച്ച് ഓയിൽ തടവികൊടുക്കാം. വീണ്ടും മൂന്നുമിനിറ്റ് കഴിഞ്ഞാൽ ഗൃല്ലിൽ നിന്നും മാറ്റി ഓയിൽ ആക്കികൊടുക്കണം. രുചി കരമായ ഗ്രിൽഡ്ഫിഷ് തയ്യാർ. സാലഡ് ചേർത്ത് കഴിക്കാം.