തട്ടുകടകളിലും എക്സിബിഷൻ കോർട്ടുകളിലും കിട്ടുന്ന നല്ല മൊരുമൊരാന്നുള്ള കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി നോക്കിയാലോ?

കോളിഫ്ലവര്‍ വിദേശിയാണെങ്കിലും അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. ധാരാളം വൈറ്റമിന്‍, സിങ്ക്, മഗ്നീഷ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫ്ലവര്‍. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്ത് ആരോഗ്യത്തിനും എല്ലാം കോളിഫ്ലവര്‍ ഉത്തമമായ ഒന്നാണ്.

തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്

ആവശ്യമായ ചേരുവകൾ

  • കോളിഫ്ലവർ അരിഞ്ഞത് – 100ഗ്രാം
  • ഇഞ്ചി, വെളുത്തുള്ളി – ഒരുസ്പൂൺ
  • മുളകുപൊടി – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – അരസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • ഗരം മസാല – കാൽസ്പൂൺ
  • പെരുംജീരകപ്പൊടി – കാൽസ്പൂൺ
  • കടലപൊടി – 2 ടേബിൾസ്പൂൺ
  • അരിപൊടി – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം

കോളിഫ്ലവർ പത്തുമിനിറ്റു നേരം ഉപ്പും മഞ്ഞൾപൊടിയും കലക്കിയ വെള്ളത്തിൽ ഇട്ടുവെക്കണം. ശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത വെള്ളത്തിൽ ഒന്ന് തിളപ്പിച്ചെടുക്കണം. ഊറ്റിയെടുത്ത് ചേരുവകൾ എല്ലാം ചേർത്ത് അല്പംവെള്ളത്തിൽ മിക്സ്‌ ചെയ്തെടുക്കണം. ഇനി ചൂടായ എണ്ണയിൽ ഇളക്കി ഇളക്കി വറുത്തെടുക്കാം. ഏകദേശം പാകമായികഴിഞ്ഞാൽ പച്ചമുളക് കീറിയതും കറിവേപ്പിലയുമിട്ട് മൊരിഞ്ഞാൽ കോരിയെടുക്കാം. ചൂടുള്ള ചായയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാൻ ബെസ്റ്റാണ്.