ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി റാഗിപുട്ട്

പതിവായി റാഗി കഴിച്ചാൽ കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്

ആവശ്യമായ ചേരുവകൾ

  • റാഗിപ്പൊടി
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • തേങ്ങ – ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയില്‍ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാര്‍. ഇതിന് നിങ്ങള്‍ക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികള്‍ വേണമെങ്കില്‍ അതും ഇതില്‍ ചേര്‍ക്കാവുന്നതാണ്.

Read also: തട്ടുകടകളിലും എക്സിബിഷൻ കോർട്ടുകളിലും കിട്ടുന്ന നല്ല മൊരുമൊരാന്നുള്ള കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി നോക്കിയാലോ?