ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി ബിരേന്ദർ സിങ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെക്കുകയും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് രാജിക്കത്ത് അയയ്ക്കുകയും ചെയ്തതായി ബിരേന്ദർ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ എം.എൽ.എയുമായ പ്രേംലതയും പാർട്ടി വിട്ടു. നാളെ ഇരുവരും കോൺഗ്രസിൽ ചേരും.
ബിരേന്ദറിന്റെ മകനും ഹിസാറില്‍നിന്നുള്ള ലോക്സഭാംഗവുമായിരുന്ന ബ്രിജേന്ദ്ര സിങ്, കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബിരേന്ദറും പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാല് ദശാബ്ദത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 10 വർഷം മുമ്പാണ് ബിരേന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നത്. ഒന്നാം മോദി സർക്കാറിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്റ് വകുപ്പുകൾ ബിരേന്ദർ സിങ് വഹിച്ചിരുന്നു. 2014 മുതല്‍ 2019 വരെയാണ് പ്രേമലത ബി.ജെ.പിയുടെ എം.എല്‍.എ. ആയിരുന്നത്.