ആലപ്പുഴ: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ താൻ ദേശീയ നേതൃത്വത്തിനു പരാതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ആലപ്പുഴയിൽ എൻഡിഎയുടെ മുന്നേറ്റം തടയാൻ കരിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നു ശോഭ ആരോപിച്ചു.
ജില്ലയിലെ പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് പന്തളം പ്രതാപനെ മാറ്റിയെന്ന് ശോഭാ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരാതിയെത്തുടര്‍ന്നല്ല ചുമതലമാറ്റമെന്നാണ് ശോഭയുടെ പ്രതികരണം.
കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ‘ഞാനും എന്റെ സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്ത് ആലപ്പുഴ മണ്ഡലത്തില്‍ ത്രികോണമത്സരമുണ്ടാകുമെന്നും ഞാന്‍ വിജയിക്കുമെന്നും ബോധ്യപ്പെടുത്തി.അപ്പോള്‍ എന്നെ തകര്‍ക്കാന്‍ കെ സി വേണുഗോപാലിനുവേണ്ടി, കരിമണല്‍ കര്‍ത്തയ്ക്കുവേണ്ടി എന്നെ തകര്‍ക്കാന്‍ വ്യാജപ്രചാരണമുണ്ടായി’, ശോഭ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നുവെന്നും ഇയാളുടെ വിവരം ഉടൻ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു.