മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് പണിമുടക്കി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് പണിമുടക്കി. പത്തനംതിട്ട അടൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കണക്ഷനിലെ തകരാര്‍ മൂലം ശബ്ദ തടസ്സം ഉണ്ടായത്. പത്തനംതിട്ട അടൂരില്‍ സ്വകാര്യ ഹോട്ടലിലെ ഹാളിലായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടന്നത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളില്‍ വിശദമായ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ശബ്ദ സംവിധാനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ സംസാരത്തിനിടയിൽ സൗണ്ട് ബോക്‌സില്‍ തകരാര്‍ സംഭവിച്ചു.

പിന്നീട് മൈക്ക് ഇല്ലാതെയായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. സൗണ്ട് ബോക്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് ഒടിഞ്ഞുവീണിരുന്നു.

Read also: കരുവന്നൂർ കേസ്; എം എം വർഗീസിനേയും പി കെ ബിജുവിനേയും എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി; വീണ്ടും ഹാജരാകാൻ നിർദേശം