തൃശ്ശൂർ: വിഷു ഈസ്റ്റർ റംസാൻ വിപണിയുടെ ആൾ തിരക്കും ആരവങ്ങളും ഇല്ലാതെ സപ്ലൈകോ സബ്സിഡിസ്ഥാനങ്ങളടക്കം ഇല്ലാതെ മിക്കവാറും ശൂന്യമാണ് ഔട്ട് ലൈറ്റുകൾ. മാർച്ച് 28 മുതൽ ഏപ്രിൽ 13 വരെ ഈസ്റ്റർ റംസാൻ ഫയർ എന്ന പേരിൽ നടത്തുന്ന മേള ഫ്ളക്സിൽ മാത്രമാണ് കാണാൻ ആകുക.
സബ്സിഡി സാധനങ്ങളായി ഇപ്പോൾ ഉള്ളത് ഉഴുന്ന് ചെറുപയർ അരി എന്നിവ മാത്രമാണ്. രണ്ടുദിവസത്തിനുള്ളിൽ കടല മല്ലി മുളക് എന്നിവ എത്തുമെന്ന് ജീവനക്കാർ പറയുന്നു.
അപ്പോഴും പെരുന്നാൾ വിഷുക്കാലത്ത് കൂടുതൽ ആവശ്യമായി വരുന്ന പഞ്ചസാര പച്ചരിപ്പരിപ്പ് എന്നിവ എത്തില്ല. ശബരി ഉൽപ്പന്നങ്ങൾ വിലകുറച്ച് നൽകുന്നുണ്ട് എന്നതാണ് ആകെ ആശ്വാസം.
















