ബാര്‍ലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ബാര്‍ലി കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ചോയ്‌സ് ആണ് ബാര്‍ലി സൂപ്പ്. ഇത് നാരുകള്‍ കൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ മിക്‌സ് ചെയ്ത് നന്നായി വഴറ്റിയയെടുക്കുക. ഇതിലേക്ക് ബാര്‍ലി, ചെറുപയര്‍ ബാക്കിയുള്ള പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇടത്തരം തീയില്‍ ഒരു മിനിറ്റ് വഴറ്റിയതിന് ശേഷം അല്‍പം ഉപ്പ് ചേര്‍ക്കുക. പിന്നീട് അല്‍പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്യുക.. വെള്ളം ചേര്‍ത്ത് പ്രഷര്‍ ചെയ്ത് 4 വിസില്‍ വരെ വേവിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നെയ്യ്, കുരുമുളക്, ഉപ്പ് (ആവശ്യമെങ്കില്‍) ചേര്‍ത്ത് ചൂടോടെ വിളമ്പുക.