വേനല്‍ചൂടിനെ പ്രതിരോധിക്കാൻ കാരറ്റ് ലൈം ജ്യൂസ്

വേനല്‍ചൂടിനെ പ്രതിരോധിക്കുന്നതിനും വേനലില്‍ കുളിര് പകര്‍ത്താനും ഈ ജ്യൂസ് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കാരറ്റ് ലൈം ജ്യൂസ് ആണ് റെസിപ്പി. ലൈം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാല്‍ അതില്‍ കാരറ്റ് ചേരുമ്പോള്‍ കിട്ടുന്ന ടേസ്റ്റ് വേറെ തന്നെയാണ്. നല്ല സൂപ്പര്‍ കാരറ്റ് ലൈം റെസിപ്പി തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

  • കാരറ്റ് – ഒരെണ്ണം
  • നാരങ്ങ – ഒരു നാരങ്ങയുടെ നീര്
  • പഞ്ചസാര – പാകത്തിന്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ചമുളക് – ഒരെണ്ണം
  • പുതിനയില – ഒരു പിടി
  • ഉപ്പ് – ഒരു നുള്ള്
  • വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്. ഇതിന് ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിനുണ്ട് എന്ന് ഉറപ്പ് വരുത്തി അതിലേക്ക് ഐസ്‌ക്യൂബ് കൂടി മിക്‌സ് ചെയ്ത് അല്‍പം പുതിനയില ചേര്‍ത്ത് നല്ല ടേസ്റ്റില്‍ കുടിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ഏറ്റവും നല്ല ടേസ്റ്റോട് കൂടി തന്നെ ഈ ജ്യൂസ് കഴിക്കാവുന്നതാണ്.