ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് നാളെ (ചൊവ്വാഴ്ച) അറിയാം.
നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.
പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ. ഈദ് നമസ്‌കാര സമയം
ദുബായ്- 6.20
അബുദാബി- 6.22
ഷാര്‍ജ – 6.17
അജ്മാന്‍- 6.17
അല്‍ഐന്‍- 6.15
ഉമ്മുല്‍ഖുവെയ്ന്‍- 6.13
റാസല്‍ഖൈമ- 6.15
ഫുജൈറ- 6.14
ഖോര്‍ഫക്കാന്‍- 6.14