അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.
#WATCH | Illinois, US: Total Solar eclipse as seen from Carbondale of US’ Illinois state.#TotalSolarEclipse2024
(Source: NASA) pic.twitter.com/LPMs6ZlVQA
— ANI (@ANI) April 8, 2024
4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരിൽ കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകൾ കൊണ്ടാടിയത്. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം”എന്നായിരുന്നു സൂര്യഗ്രഹണം നേരിൽ കണ്ട് ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം.
Total solar eclipse from an airplane looks wildpic.twitter.com/va9vaOK4AF
— John Pompliano (@JohnPompliano) April 8, 2024
ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ 2.22 വരെ നീണ്ടു. അടുത്ത സമ്പൂര്‍ണഗ്രഹണം 2026 ഓഗസ്റ്റ് 12നാണ് ദൃശ്യമാവുക.