വാഷിങ്ടൻ: യുഎസിൽ മൂന്നാഴ്ച മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയാതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. യുഎസിലെ ക്ലെവ്ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
Anguished to learn that Mr. Mohammed Abdul Arfath, for whom search operation was underway, was found dead in Cleveland, Ohio.
Our deepest condolences to Mr Mohammed Arfath’s family. @IndiainNewYork is in touch with local agencies to ensure thorough investigation into Mr… https://t.co/FRRrR8ZXZ8
— India in New York (@IndiainNewYork) April 9, 2024
ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്ലാൻഡ് സർവകലാശാലയിൽ എത്തിയത്. ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്.
ഇതിൽ മിക്കതും വിദ്യാർഥികളാണ്. യുഎസിലെ കണക്കുകൾ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം കൂടുതലാണ്.
Read also :കയ്റോ സമാധാനചർച്ചയിൽ ധാരണയായില്ലെന്ന് ഹമാസ്