തൃശ്ശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നാല് സ്വതന്ത്രർ ഉൾപ്പെടെ ആകെ 9 സ്ഥാനാർത്ഥികൾ മത്സരംഗത്ത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി അവസാനിച്ചതോടെ അന്തിമപ്പട്ടികയായി. ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്.
സ്വതന്ത്രനായി പത്രിക നൽകിയ സംവിധായകൻ സജീവൻ അന്തിക്കാട് ഇന്നലെ പിൻവലിച്ചു. വനിതകൾ മത്സരംഗത്തില്ല. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം മണ്ഡലം വരണാധികാരിയും കലക്ടറുമായ വി ആർ കൃഷ്ണതേജ അനുവദിച്ചു.
ഇവർ സ്ഥാനാർത്ഥികൾ
1. പി കെ നാരായണൻ ( ബിഎസ്പി, ആന)
2. കെ.മുരളീധരൻ ( യുഡിഎഫ്, (കൈ)
3. വിഎസ് സുനിൽകുമാർ ( എൽഡിഎഫ്, അരിവാളും ധാന്യക്കതിരും)
4. സുരേഷ് ഗോപി (എൻ ഡി എ, താമര )
5. ദിവാകരൻ പള്ളത്ത് ( ന്യൂ ലേബർ പാർട്ടി, മോതിരം)
6. എം എസ് ജാഫർ ഖാൻ ( സ്വതന്ത്രൻ, കരിമ്പ് കർഷകൻ )7. ജോഷി വില്ലടം ( സ്വതന്ത്രൻ, തെങ്ങിൻ തോട്ടം )
8. പ്രതാപൻ ( സ്വതന്ത്രൻ, ബാറ്ററി ടോർച്ച്)
9. സുനിൽകുമാർ ( സ്വതന്ത്രൻ, ക്രെയിൻ )
Read also :എൽഡിഎഫ് നൈറ്റ് മാർച്ച് നടത്തി