തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു. വൈകുന്നേരത്തെ (പീക്ക് അവർ) വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡ് ഭേദിച്ചു. ഇന്നലെ രേഖപ്പെടുത്തിയത് 11.01039 കോടി യൂണിറ്റ് വൈദ്യതി ഉപയോഗമാണ്. 5487 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ വൈകിട്ട് വേണ്ടി വന്നത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 21 സബ് സ്റ്റേഷനുകളുടെ നിർമണം പൂർത്തിയാക്കിയതിനാലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ ഇത്രയും വൈദ്യുതി ആവശ്യകത നിറവേറ്റാൻ കഴിഞ്ഞതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
Read also :കേരള സ്റ്റോറി സാമൂഹിക വിരുദ്ധ സിനിമ: നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല: എം വി ഗോവിന്ദൻ