മാവേലിക്കര: കായംകുളത്ത് സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപരന്ത്യം തടവും ഒന്നേക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി. ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), വിളക്ക് ഷെഫീഖ് എന്നിവർക്ക് ജീവപര്യന്തം.
തടവിന് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികം തടവ് അനുഭവിക്കണം. സി പി എം പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്.
കോവിഡ് ബാധിച്ച് ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്. നാല് ദൃക്സാക്ഷികൾ ഉൾപ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി പ്രിയദർശൻ തമ്പി, അഭിഭാഷകരായ ജി ഹരികൃഷ്ണൻ, ഓംജി ബാലചന്ദ്രൻ എന്നിവർ ഹാജരായി.
Read also :ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു