പാലക്കാട്: കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തിൽ കാവലിരിക്കാൻ പോയ കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി വ്യാപകമായി നശിച്ച് വലിയ സാമ്പത്തിക നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു. ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് അടുത്ത ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള നേന്ത്രവാഴ കൃഷിക്ക് ഏതാനും ആഴ്ചകളായി കാവലിരിക്കുകയായിരുന്നു മരിച്ച രാമചന്ദ്രൻ.
വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകളിലാണ് രാമചന്ദ്രൻ രാത്രി കിടന്നിരുന്നത്. രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്.
ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സുരേഖ. മക്കൾ: അർച്ചന, അഞ്ജന.
Read also :കാസർകോട് കോളജ് മുൻ പ്രിൻസിപ്പലിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി