കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക തനിമയുള്ള ബെസ്പോക്ക് ഗൃഹോപകരണങ്ങള്‍ അവതരിപ്പിച്ചു. അതിവേഗം വളരുന്ന പ്രീമിയം ഗൃഹോപകരണങ്ങളുടെ വിപണിയില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊപ്പം വളരുകയാണ് സാംസങിന്റെ ലക്ഷ്യം.
വൈഫൈ, ക്യാമറകള്‍, എഐ ചിപ്പുകള്‍ എന്നിവയടങ്ങുന്ന സാംസങിന്റെ അതിനൂതന സാങ്കേതിക മികവുള്ള ഉപകരണങ്ങള്‍ സാമാര്‍ട്ട് തിംഗ്സ് ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്ന സൗകര്യപ്രദമായ ഹോം മാനേജ്മെന്റ് സാധ്യമാക്കുന്നു.
ഗൃഹോപകരണ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഏറ്റവും മികച്ച അതിനൂതന ബെസ്പോക്ക് എഐ അവതരിപ്പിക്കുകയാണെന്നും ഇത് ഇന്ത്യന്‍ വീടുകള്‍ക്ക് ഏറെ ഗുണകരമാണെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ ജെ ബി പാര്‍ക്ക് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസൃതം നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അനായാസമായി കൈകാര്യം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. മാത്രവുമല്ല ഗൃഹോപകരണങ്ങളുടെ കേടുപാടുകള്‍ വേഗത്തില്‍ കണ്ടെത്താനുമാകും.
പരിസ്ഥിതിക്ക് അനുയോജ്യവും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ പര്യാപ്തവുമായ ഈ സാങ്കേതികതയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിപണിയില്‍ ഞങ്ങള്‍ക്ക് മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങളുടെ കാലാവധിയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് എഐ സഹായകമാണ്. റഫ്രിജറേറ്ററില്‍ വാട്ടര്‍ ഫില്‍ട്ടര്‍ മാറ്റേണ്ടപ്പോഴും എയര്‍ കണ്ടീഷനറിന് ഫില്‍ട്ടര്‍ മാറ്റാന്‍ സമയമാകുമ്പോഴും സ്മാര്‍ട്ട് തിംഗ്സ് ആപ്പ് വഴി അറിയിപ്പ് ലഭിക്കും.
എഐ സാങ്കേതികതയുടെ പ്രയോജനം ഗൃഹോപകരണങ്ങളില്‍ ഫലപ്രദമാകുന്നതോടെ ഇവ നിയന്ത്രിക്കുന്നതിന് പരമാവധി സമയം ലാഭിക്കാനാകും. ജിയോ വേള്‍ഡ് പ്ലാസയിലെ സാംസങ് ബികെസിയിലാണ് ബെസ്പോക്ക് എഐ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
എഐ ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ കാര്യക്ഷമമാക്കാമെന്നും വീട്ടുജോലികള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിവരുന്ന സമയവും ഊര്‍ജ്ജവും ലാഭിക്കാന്‍ കഴിയുമെന്നും സാംസങ് ഇന്ത്യ ഡിജിറിറല്‍ അപ്ലയന്‍സസ് സീനിയര്‍ ഡയറക്ടര്‍ സൗരഭ് ബൈശാഖിയ പറഞ്ഞു.
എഐ മികവോടെ സ്മാര്‍ട്ട് ഹോം വിപ്ലവം സൃഷ്ടിച്ച് മുന്നേറാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. എഐ ഉപയോഗിച്ച് പ്രീമിയം പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലമാക്കുകയും പ്രീമിയം ഉപകരണ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്, വാഷിംഗ് മെഷീന്‍ എന്നിവയുള്‍പ്പെടെ സാംസങിന്റെ ഇന്ത്യയിലെ ഉപകരണങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവുള്ളവയാണ്.
റഫ്രിജറേറ്റര്‍
ആരംഭത്തില്‍ തന്നെ 33 ഭക്ഷണ സാധനങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന വിഷന്‍ ക്യാമറ. പിന്നീട് ഉപഭോക്താവ് കൂടുതലായി സൂക്ഷിക്കുന്ന വസ്തുക്കളുടെ എണ്ണം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കും. റഫ്രിജറേറ്ററിലെ സ്‌ക്രീനിലൂടെ ഉള്ളിലുള്ള ഭക്ഷണ സാധനങ്ങളെ അടിസ്ഥാനമാക്കി ഉച്ചഭക്ഷണത്തിനും അത്താഴത്തിനും എന്ത് പാചകം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു.
സ്മാര്‍ട്ട് ഫുഡ് മാനേജ്മെന്റ് സംവിധാനത്തിലൂടെ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഭക്ഷണ സാധനം കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതും അറിയിക്കും. മികവാര്‍ന്ന ക്യാമറ റഫ്രിജറേറ്റര്‍ ഷെല്‍ഫുകള്‍ ഡോര്‍ ബിന്നുകള്‍ തുടങ്ങി ഉള്ളിലുള്ളവയുടെ വിശാലമായ കാഴ്ച എവിടെ നിന്നും എപ്പോഴും സാധ്യമാക്കുന്നു.
എയര്‍ കണ്ടീഷണര്‍
വെല്‍ക്കം കൂളിംഗ് സംവിധാനം ഉപയോഗിച്ച് ദുരസ്ഥലത്തു നിന്നും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീട് തണുപ്പിക്കാന്‍ സാധിക്കും. എഐ ജിയോ ഫെന്‍സിംഗ് നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ക്രമീകരണങ്ങള്‍ നടപ്പാക്കും. ഉപഭോക്താക്കള്‍ നിശ്ചിത പരിധിക്കുള്ളിലോ അകലെയോ ആണെങ്കിലും ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിര്‍ത്തുന്നതിനുമുള്ള അറിയിപ്പ് സ്മാര്‍ട്ട് തിംഗ്സ് ആപ്ലിക്കേഷനിലൂടെ നല്‍കും. 150 മീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് നിര്‍ദ്ദിഷ്ട പരിധി.
മൈക്രോവേവ്
വ്യക്തിഗതമായ ഡയറ്റുകള്‍, ആരോഗ്യകരമായ ഭക്ഷണരീതികള്‍ സ്വായത്തമാക്കാന്‍ ബെസ്പോക്ക് എഐ സഹായിക്കുന്നു.
വാഷിംഗ് മെഷീന്‍
സാംസങിന്റെ നൂതനമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ എഐ സംവിധാനത്തിലൂടെ അലക്കുന്ന രീതികള്‍ മനസിലാക്കുകയും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം വാഷ് സൈക്കിളുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഉപഭോക്താവ് മാറ്റിക്കൊടുത്തില്ലെങ്കിലും കൂടുതലായി ഉപയോഗിക്കുന്ന വാഷ് സൈക്കിളില്‍ മെഷീന്‍ സ്വയം ക്രമീകരണം നടത്തുന്നു.
അലക്കാന്‍ ഇട്ടിരിക്കുന്ന തുണികളുടെ ഭാരം, ഉള്‍പ്പെട്ടിരിക്കുന്ന തുണിത്തരങ്ങള്‍, അവയുടെ സ്വഭാവം, വെള്ളത്തിന്റെ നിരപ്പ്, ഡിറ്റര്‍ജിന്റെ അളവ്, മാലിന്യത്തിന്റെ തോത് എന്നിവ മനസിലാക്കാന്‍ എഐ സവിഷേശതയിലൂടെ സാധിക്കും.
സ്മാര്‍ട്ട് ഹോം അനുഭവത്തിന് മാത്രമായല്ല പരിസ്ഥിതിക്കും സമൂഹത്തിനും നല്ല നാളെകള്‍ ഉണ്ടാകാന്‍ സഹായകമായ മികച്ച ഉത്പന്നങ്ങള്‍ ഒരുക്കുന്നതിന് സാംസങ് എന്നും മുന്‍നിരയിലാണ്. സ്മാര്‍ട്ട് തിംഗ്സ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങള്‍ എത്രമാത്രം ഊര്‍ജ്ജം ഉപഭോഗം ചെയ്യുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കും.
ഉപയോഗ രീതി അടിസ്ഥാനമാക്കിയുള്ള എഐ സാങ്കേതികത ഉപയോഗിച്ച് റഫ്രിജറേറ്ററുകളില്‍ 10 ശതമാനം വരെയും എയര്‍ കണ്ടീഷണറുകളില്‍ 20 ശതമാനം വരെയും വാഷിംഗ് മെഷീനുകളില്‍ 70 ശതമാനം വരെയും ഊര്‍ജ്ജം ലാഭിക്കാനാകും.
ബെസ്പോക്ക് ഉപകരണങ്ങള്‍ക്കൊപ്പം സാംസങും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പരമാവധി കുറയ്ക്കുന്നു. 5സ്റ്റാര്‍ റേറ്റഡ് സാസങ് റഫ്രിഡറേറ്റര്‍ വര്‍ഷത്തില്‍ 359 കിലോഗ്രാം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നു.
അതായത് എഐ യിലൂടെ 10 ശതമാനം സേവിംഗ്സ് വര്‍ധിപ്പിക്കാനാകും. വര്‍ഷത്തില്‍ 395 കിലോഗ്രാം കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നു.
ബെസ്പോക്ക് ഗൃഹോപകരണങ്ങളില്‍ ബിക്സ്ബി എഐ വോയ്സ് അസിസ്റ്റന്റും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഹായ് ബിക്സ്ബി റഫ്രിജറേറ്ററില്‍ എന്തെല്ലാമുണ്ടെന്ന് കാണിയ്ക്കു, ഹായ് ബിക്സ്ബി എയര്‍ കണ്ടീഷണറില്‍ വെന്‍ഡ് ഫ്രീ മോഡ് ഓണാക്കൂ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാകും.
കൂടാതെ മികച്ച സുരക്ഷയും സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളിലൂടെ ഏറ്റവും പൂതിയ സവിശേഷതകളും നല്‍കുന്ന സ്മാര്‍ട്ട് ഫോര്‍വേഡും ഈ ഗൃഹോപകരണങ്ങളുടെ നേട്ടമാണ്.
മാത്രവുമല്ല സ്മാര്‍ട്ട് തിംഗ്സ് ഹോം കെയര്‍ നിങ്ങളുട ഉപകരണങ്ങളെ വേണ്ടവിധം നിരീക്ഷിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. അറ്റകുറ്റപ്പണികളും അവയുടെ പരിഹാരങ്ങളും നിര്‍ദേശിക്കുകയും എളുപ്പത്തിലുള്ള പരിപാലനം സാധ്യമാക്കുകയും ചെയ്യുന്നു.
Read also :ലളിത് ഖൈത്താൻ…!! 80 കാരനായ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരൻ