തൃശ്ശൂർ : കോൺഗ്രസ്,യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ ബിജെപിയിൽ ചേർന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളും അമ്പതോളം വരുന്ന പ്രവർത്തകരുമാണ് ബിജെപിയില്‍ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പത്മജ വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഇന്ന് ബിജെപിയിലേക്ക് എത്തിയത്.
മുരളീ മന്ദിരത്തിൽ തയ്യാറാക്കിയ വേദിയിൽ യൂത്ത്കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്മജ വേണുഗോപാലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ഇനിയും നിരവധി പേരെ താൻ ബി.ജെ.പിയിലെത്തിക്കുമെന്നും പിതാവ് കോൺഗ്രസ്സിൽ നിന്നും നേരിട്ട അവഗണനക്കെതിരെയാണ് താൻ ചെയ്യുന്നതെന്നും പത്മജ പറഞ്ഞു. ബിജെപിയിൽ അംഗത്വം സ്വീകരിച്ച കോണ്‍ഗ്രസ് പ്രവർത്തകർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയുടെയും സ്മൃതി മണ്ഡപത്തിൽ സന്ദർശനം നടത്തിയാണ് മടങ്ങിയത്.
Read also :വാഴത്തോട്ടത്തിൽ രാത്രി കാവലിരിക്കാൻ പോയ കർഷകൻ മരിച്ചനിലയിൽ