കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ഹാവെൽസ് ഇന്ത്യയുടെ ഉപ ബ്രാൻഡായ ലോയിഡ്, ഡിസൈനർ എയർ കണ്ടീഷണറുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ ഏസികൾ എന്ന സവിശേഷതയുമായി എത്തുന്ന ഈ ശ്രേണിയുടെ പരസ്യങ്ങളിൽ ജനപ്രിയനടൻ മോഹൻലാൽ താരമാകും. വീടിന്റെ ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കുന്ന തരത്തിലാണ് ലോയിഡ് സ്റ്റെല്ലാർ, സ്റ്റൈലസ് എന്നീ ഏസികൾ രൂപകൽപന ചെയ്തിരിക്കുന്നത്. ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന വെളിച്ചസംവിധാനത്തിനൊപ്പം ഏസിയുടെ മുൻവശവും വീടിന് ഇണങ്ങുന്ന തരത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും.
സാധാരണ ഏസികളുടെ സ്ഥിരം ഡിസൈനിൽ നിന്ന് ഏറെ വ്യത്യസ്തവും ആകർഷകവുമാണ് ലോയിഡ് സ്റ്റെല്ലാർ എസികൾ. അലങ്കാരത്തിനൊപ്പം 60 ഡിഗ്രി വരെ ചൂട് കൂടിയാലും മികച്ച കൂളിംഗും വൈദ്യുതക്ഷമതയും ഉറപ്പാക്കുന്നു. വായു ശുദ്ധീകരിക്കാൻ മികച്ച ഫിൽറ്ററിങ് സംവിധാനവും നൽകിയിട്ടുണ്ട്. 6 ഇൻ 1 കൺവെർട്ടിബിൾ ശ്രേണിയിലാണ് ഇവ വിപണിയിലെത്തുന്നത്. വൈഫൈ കണക്ടിവിറ്റി, വോയിസ് കമാൻഡ് തുടങ്ങിയ സ്മാർട്ട് സൗകര്യങ്ങളും ലഭ്യമാണ്.
ലോയിഡിന്റെ പുതിയ എയർ കണ്ടീഷണർ ശ്രേണി ജനങ്ങളിലേക്ക് എത്തിക്കാൻ വൻ മാർക്കറ്റിംഗ് സന്നാഹങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഒരു കുടുംബനാഥനായി എത്തുന്ന മോഹൻലാലിനെയാണ് പരസ്യങ്ങളിൽ പ്രേക്ഷകർ കാണുന്നത്. പുതിയ ഏസി വാങ്ങുമ്പോൾ തന്റെ അഭിപ്രായം ചോദിക്കാത്തതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന ഭാര്യയെയാണ് തുടക്കത്തിൽ കാണുന്നത്. എന്നാൽ വീടിന് ഏറ്റവും നന്നായി ഇണങ്ങുന്ന ലോയിഡ് ഏസിയാണ് മോഹൻലാൽ തെരെഞ്ഞെടുത്തിട്ടുള്ളത്. എസിയുടെ ഫീച്ചറുകൾ കണ്ട് ആകൃഷ്ടയാകുന്ന ഭാര്യയും അവർക്കിടയിലുള്ള രസകരമായ സംഭാഷണങ്ങളുമാണ് പരസ്യത്തിന്റെ പ്രമേയം. മൂഡ് ലൈറ്റിങ്, ഡയറക്റ്റ് വോയ്‌സ് കമാൻഡ്, എയർ പ്യൂരിഫിക്കേഷൻ തുടങ്ങിയ ഫീച്ചറുകളെല്ലാം പരസ്യചിത്രത്തിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
ഈ വേനൽകാലത്ത് മലയാളികൾ ആഗ്രഹിക്കുന്ന ഫീച്ചറുകൾ അവതരിപ്പിച്ച് കേരളത്തിൽ കൂടുതൽ സാന്നിധ്യമുറപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്യാംപയിനെന്ന് ലോയിഡിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് ടിക്കൂ പറഞ്ഞു. ഹാവെൽസ് SYNC മൊബൈൽ ആപ്പിലൂടെ മുറിക്കുള്ളിലെ വായുവിന്റെ ശുദ്ധത
തത്സമയം അറിയാൻ കഴിയുന്ന സംവിധാനവും സ്റ്റെല്ലാർ, സ്റ്റൈലസ് ശ്രേണിയിലുള്ള ഏസികളിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്കുള്ളിൽ ലോയിഡ് എസികളെ കുറിച്ചുള്ള വിശ്വാസവും ഇഷ്ടവും കൂട്ടുന്ന തരത്തിലുള്ള പരസ്യങ്ങൾക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇതിനായി മോഹൻലാലിനെ അണിനിരത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഹാവെൽസ് ഇന്ത്യയുടെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രോഹിത് കപൂർ പറഞ്ഞു.
എല്ലാത്തരം വീടുകൾക്കും ഏറ്റവും നന്നായി ഇണങ്ങുന്ന ഏസി ബ്രാൻഡായി ലോയിഡിനെ മുന്നിൽനിർത്താനാണ് കമ്പനിയുടെ ശ്രമം. ഇതിനായി ടെലിവിഷൻ, ഡിജിറ്റൽ, പ്രിന്റ്, ഔട്ഡോർ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും സമഗ്രമായ പരസ്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രമുഖ വിനോദ, വാർത്താ, കായിക ചാനലുകളിലെല്ലാം ലോയിഡിന്റെ പരസ്യങ്ങൾ സംപ്രേഷണം ചെയ്യും. ഐപിഎൽ ടൂർണമെന്റിനിടെ സ്റ്റാർ സ്പോർട്സിലും പരസ്യം പ്രത്യക്ഷപ്പെടും. https://www.youtube.com/watch?v=pGirh0YuYHI എന്ന യൂട്യൂബ് ലിങ്കിലൂടെ പരസ്യം കാണാം.
Read also: ഒരേ ദിവസം രണ്ട് തവണ വർധിച്ച് സംസ്ഥാനത്തെ സ്വർണ്ണവില: വീണ്ടും റെക്കോർഡ്