മസ്കറ്റ്: ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മസ്കറ്റില്‍ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഗള്‍ഫ്, അറബ്, ഫാര്‍ ഈസ്റ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക ഉള്‍പ്പെടെ ലോകത്തിലെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മസ്കറ്റ്-സലാല റൂട്ടില്‍ ആഴ്ചതോറും 24 സര്‍വീസുകള്‍, മസ്കറ്റ്-കസബ് റൂട്ടില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫുകെത്, ജക്കാര്‍ത്ത, മനില എന്നിവിടങ്ങളിലേക്കും മസ്കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ സര്‍വീസുകളുണ്ടാകും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 12 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈ, മുബൈ ഡില്ലി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുക. കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് – 07, കൊച്ചി -14, തിരുവനന്തപുരം- 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്ക് ആഴ്ച തോറമുള്ള സര്‍വീസുകളുടെ എണ്ണം.
Read also: യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം