ചൂടുകാലത്ത് ഉള്ളം തണുപ്പിക്കുന്ന ഭക്ഷണത്തോടാണ് മിക്കവര്‍ക്കും താല്‍പ്പര്യം. മലബാറിലെ ജനപ്രിയ ഐറ്റം ആണെങ്കിലും ഇന്ന് കേരളമങ്ങോളമിങ്ങോളം ആ രുചി പരന്നിട്ടുണ്ട്. മറ്റൊന്നുമല്ല അവില്‍ മില്‍ക്ക് ആണ് സംഭവം.
തയ്യറാക്കാനെടുക്കുന്ന സമയം: 10 മിനുട്ട്
ആവശ്യമായ ചേരുവകൾ
- അവില്‍ – കാല്‍ഗ്ലാസ്
- പാല് – അര ഗ്ലാസ്
- പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍
- പഴം – ഒന്ന്
തയ്യറാക്കുന്ന വിധം
ആദ്യം പഴം കഷ്ണങ്ങളാക്കി നുറുക്കണം. അവില്‍ ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ മറ്റൊന്നും ചേര്‍ക്കാതെ 3-4 മിനിറ്റ് വറുത്തെടുക്കുക. പഴം, പഞ്ചസാര, പാല്‍, തണുപ്പിന് വേണ്ടി കുറച്ച് ഐസ് എന്നിവ മികിസിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സിലേയ്ക്ക് ഒഴിച്ച് അതിലേയ്ക്ക് വറുത്തുവെച്ചിരിക്കുന്ന അവിലും നിലക്കടലയും ചേര്‍ക്കുക. അലങ്കരിക്കാനായി അല്‍പ്പം ബൂസ്റ്റിന്റെ പൊടി മുകളില്‍ വിതറാം.