കൂണ്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാല്‍ പലരും ഇത് വീട്ടിൽ തയ്യറാക്കുന്നത് കുറവാണ്. കൂണ്‍ വിഭവങ്ങളില്‍ മഷ്‌റൂം പെപ്പര്‍ഫ്രെ റെസിപ്പി എപ്രകാരം തയ്യാറാക്കാം എന്ന് നമുക്ക് നോക്കിയാലോ? അതും റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍. ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ട പോലുള്ള വിഭവങ്ങള്‍ക്കൊപ്പവും തയ്യാറാക്കി കഴിക്കാൻ ഇത് സൂപ്പറാണ്.
ആവശ്യമായ ചേരുവകള്‍
- കൂണ്‍ – 200 ഗ്രാം
- കോണ്‍ഫ്‌ളവര്‍ – കുറച്ച്
- ജീരകം – 1 ടീസ്പൂണ്‍
- കുരുമുളക് – 1 ടീസ്പൂണ്‍
- പെരുംജീരകം- 1 ടീസ്പൂണ്‍
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
- കറുവപ്പട്ട – 1 കഷണം
- ഗ്രാമ്പൂ – 3
- ബിരിയാണി ഇല – 1
- വലിയ ഉള്ളി – 1 (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 1
- കറിവേപ്പില – അല്പം
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- മല്ലിയില- കുറച്ച്
തയ്യാറാക്കുന്ന വിധം
ആദ്യം കൂണ്‍ വൃത്തിയായി കഴുകി കോണ്‍ഫ്‌ളവര്‍ മുക്കി വെക്കുക. പിന്നെ ഇഷ്ടമുള്ള വലിപ്പത്തില്‍ കഷ്ണങ്ങളാക്കി മുറിക്കണം. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ കുരുമുളകും ജീരകവും പെരുംജീരകവും ഇട്ട് മീഡിയം ഫെളെയിമില്‍ വെച്ച് വറുത്ത് കോരി എടുക്കാവുന്നതാണ്. ശേഷം പൊടിച്ചെടുക്കുക അതേ പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ, ബിരിയാണി ഇല എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക ശേഷം ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കുറച്ച് ഉപ്പ് വിതറി നന്നായി വഴറ്റുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റി മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കാം. കോണ്‍ഫ്‌ളവറില്‍ വെച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് നന്നായി ഇളക്കാവുന്നതാണ് ശേഷം , 4-5 മിനിറ്റ് അടച്ച് വേവിക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. മഷ്‌റൂം നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് നമ്മള്‍ നേരത്തെ പൊടിച്ച മസാല ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കി മല്ലിയില വിതറി വഴറ്റിയെടുത്താല്‍ മതി