സാന്‍ഡ് വിച്ച് ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പലതരം സാൻഡ് വിച്ചുകളുണ്ട്. വെജ് സാൻഡ് വിച്ച്, ചിക്കൻ സാൻഡ് വിച്ച്, ബീഫ് സാൻഡ് വിച്ച്.. അങ്ങനെ അങ്ങനെ പോകുന്നു. എന്നാല്‍ ഇന്ന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ പറ്റുന്ന ഒരു സാൻഡ് വിച്ച് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ഗോതമ്പ് ബ്രഡ് – 4-5 കഷ്ണം
- ഇടത്തരം വലിപ്പമുള്ള തക്കാളിയും കുക്കുമ്പറും
- കുരുമുളക് പൊടി – ആവശ്യത്തിന്
- ജീരകം – ആവശ്യത്തിന്
- വെണ്ണ
തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ പച്ചക്കറികള്‍ എല്ലാം തന്നെ നല്ല വൃത്തിയില്‍ കഴുക്കുക. ശേഷം കുക്കുമ്പര്‍ തൊലി കളഞ്ഞ്, വെള്ളരിക്കയും തക്കാളിയും നേര്‍ത്ത വൃത്താകൃതിയില്‍ അരിഞ്ഞെടുക്കുക. ശേഷം ബ്രഡിന്‍െ സൈഡ് ഭാഗമെല്ലാം ട്രിം ചെയ്ത് എടുക്കുക. ശേഷം ബ്രെഡില്‍ വെണ്ണ തുല്യമായി പുരട്ടി മാറ്റി വയ്ക്കുക. ശേഷം തക്കാളി, കുക്കുമ്പര്‍ എന്നിവയുടെ കഷണങ്ങള്‍ ബ്രെഡില്‍ വയ്ക്കുക. ഇതിന് മുകളിലേക്ക് 2-3 നുള്ള് കുരുമുളക് പൊടി അല്ലെങ്കില്‍ ചതച്ച കുരുമുളക്, ജീരകം, ഉപ്പ് എന്നിവ വിതറുക. ശേഷം വെണ്ണ പുരട്ടിയ ബ്രെഡിന്റെ മറ്റൊരു കഷ്ണം ഉപയോഗിച്ച് മൂടി ഇത് സാന്‍ഡ് വിച്ച് മെഷീനില്‍ വെച്ച് തയ്യാറാക്കി എടുക്കുക.