യാതൊരു ആരോഗ്യപ്രശ്‌നങ്ങളെയും പേടിക്കാതെ കഴിക്കാം ഈ ക്യാരറ്റ് കേക്ക്. പോഷകസമൃദ്ധമായ ക്യാരറ്റും അതില്‍ കുറച്ച് വാല്‍നട്ട്, കറുവപ്പട്ട എന്നിവയും ചേര്‍ത്ത് തയ്യാറാക്കിയ കാരറ്റ് കേക്ക് അടിപൊളി ടേസ്റ്റ് ആണ്.
ആവശ്യമായ ചേരുവകള്‍
- കാരറ്റ് – 100 ഗ്രാം
- മൈദ – 65 ഗ്രാം
- മുട്ട – 1
- എണ്ണ – 65 ഗ്രാം
- ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും – 2 ഗ്രാം വീതം
- ഉപ്പ് – ഒരു നുള്ള്
- വാള്‍നട്ട് – 50 ഗ്രാം
- കറുവപ്പട്ട – 2 ഗ്രാം
തയ്യാറാക്കുന്ന വിധം
കാരറ്റ് ചെറുതായി അരിഞ്ഞ് ഇതിലുള്ള അധിക വെള്ളം പിഴിഞ്ഞ് കളയുക. അതിന് ശേഷം ഇതിലേക്ക് മുട്ട, എണ്ണ, പഞ്ചസാര എന്നിവ യോജിപ്പിക്കുക. പിന്നീട് ഒരു വലിയ ബൗള്‍ എടുത്ത് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. ശേഷം എല്ലാം കൂടി ഒരുമിച്ച് മിക്‌സ് ചെയ്ത ശേഷം ഇത് കേക്ക് ടിന്നിലേക്ക് പകര്‍ത്തി ഏകദേശം 180° C താപനിലയില്‍ 25 മുതല്‍ 30 മിനിറ്റ് വരെ ബേക്ക് ചെയ്യുക. കാരറ്റ് കേക്ക് തയ്യാര്‍.