രസം ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് ദഹനത്തിനു സഹായിക്കുന്നു എന്നാണ് പറയാറ്. അടിപൊളി ടേസ്റ്റിൽ ഒരു രസം തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- തക്കാളി – 100 ഗ്രാം വീതം
- പരിപ്പ് – 100 ഗ്രാം
- വെള്ളം – 500 മില്ലി
- പുളി – 25 ഗ്രാം
- രസം പൊടി തയ്യറാക്കാൻ
- കുരുമുളക്, ജീരകം, മല്ലി 10 ഗ്രാം വീതം
- ചുവന്ന മുളക് 3 ഗ്രാം വീതം
താളിക്കാന്‍
- എണ്ണ
- കടുക്
- കറിവേപ്പില
- വെളുത്തുള്ളി
- മല്ലിയില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
തക്കാളി അരിഞ്ഞതും വെളുത്തുള്ളിയും നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം എടുത്ത് അതിലേക്ക് പൊടിച്ചെടുത്ത രസം പൗഡര്‍ ചേര്‍ക്കുക. പിന്നീട് പരിപ്പ് വേവിച്ച് ഇതിലേത്ത് തക്കാളിയും വെളുത്തുള്ളിയും ചേര്‍ക്കുക. എല്ലാം നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ മാറ്റി വെക്കുക. ശേഷം എണ്ണ ചൂടാക്കി താളിക്കുന്നതിനുള്ള സാധനങ്ങളെല്ലാം എണ്ണയില്‍ ചേര്ത്ത് വറുത്തിടുക. രസം തയ്യാർ.