ഗുണങ്ങള്‍ ബദാം പാല് കുടിക്കുമ്പോള്‍ അതിലുള്ള ഗുണങ്ങള്‍ തന്നെയാണ് അല്പം വ്യത്യസ്തമാവുന്നത്. ബദാമില്‍ ധാരാളം നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ക്ഷീണം അകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പാടേ അകറ്റി ഊര്‍ജ്ജം വീണ്ടെടുക്കുന്നതിന് ബദാം പാല് സഹായിക്കുന്നു.
ആവശ്യമായ ചേരുവകള്‍
- പാല് – 1 ഗ്ലാസ്
- കുങ്കുമപ്പൂവ് – അല്പം
- ബദാം – 12
- ശര്‍ക്കര – അല്പം
തയ്യാറാക്കുന്ന വിധം
പാല് തിളപ്പിച്ച് അതില്‍ കുങ്കുമപ്പൂവ് ചേര്‍ക്കുക. പിന്നീട് ബദാം മിക്സിയില്‍ ഒരു തവണ പൊടിച്ച് പാലിലേക്ക് ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. തീ കുറച്ച് അതിലേക്ക് ശര്‍ക്കര ചേര്‍ക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് ഇളം ചൂടോടെ കുടിക്കാവുന്നതാണ്.