മലബാര്‍ വിഭവങ്ങള്‍ക്ക് എന്നും സ്വാദ് കൂടുതലാണ്. മലബാറിന്റെ സ്‌നേഹവും മണവും തന്നെയാണ് മലബാര്‍ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നതും. നല്ല ചൂടുള്ള പൊറോട്ടക്കും നെയ്‌ച്ചോറിനും ഒപ്പം കഴിക്കാന്‍ പറ്റിയ കോംപിനേഷനാണ് മലബാര്‍ ചിക്കന്‍ കറി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ ചിക്കനില്‍ മിക്‌സ് ചെയ്ത് വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങ ചിരവിയത് വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കാം. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ക്കാം. ഈ തേങ്ങ നല്ലതു പോലെ അരച്ച് ചിക്കനില്‍ ചേര്‍ക്കാം. പത്ത് മിനിട്ടിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാവുന്നതാണ്. നല്ല മലബാര്‍ ചിക്കന്‍ കറി റെഡി.