കൽപ്പറ്റ: പൂക്കോട് വെറ്ററിനറികോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. വയനാട് വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലെത്തിയാണ് പിതാവ് ജയപ്രകാശും അമ്മാവൻ ഷിബുവും മൊഴി നൽകിയത്. സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ പത്തരയോടെയാണ് സിദ്ധാർഥൻ്റെ കുടുംബം സി.ബി.ഐ സംഘം ക്യാമ്പ് ചെയ്യുന്ന വൈത്തിരിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മൊഴി നൽകാനെത്തിയത്. മൊഴിയെടുപ്പ് അഞ്ചു മണിക്കൂർ നീണ്ടുനിന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മുഴുവൻ പങ്കുവച്ചതായി മൊഴി എടുത്തതിനുശേഷം ജയപ്രകാശ് പറഞ്ഞു.
കൊലപാതകം ആണെന്ന സംശയം ആവര്‍ത്തിച്ചു. രാഷ്ട്രീയ ആരോപണം ഒന്നും പറഞ്ഞു. ചില പേരുകളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. കൂടുതല്‍ പ്രതികളെ ഒഴിവാക്കിയത് പോലീസിന്‍റെ കുറ്റമല്ല. ബാഹ്യ സമ്മര്‍ദം കൊണ്ടാണെന്നും ജയപ്രകാശ് പറഞ്ഞു.
മൊഴിയെടുക്കാൻ കുടുംബം പലപ്പോഴായി പ്രതിചേർക്കണമെന്ന ആവശ്യപ്പെട്ട അക്ഷയേയും സിബിഐ വിളിപ്പിച്ചിരുന്നു. കോളേജ് മുൻ ഡീൻ, അസി വാഡൻ എന്നിവരേയും അടുത്ത ദിവസങ്ങളില്‍ വിളിപ്പിക്കും.