സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അടുത്ത മൂന്ന് മണിക്കൂറുകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. മുണ്ടൂർ സ്റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാൽ രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെട്ടു.