ബദാം മില്‍ക്ക് ഷേയ്ക്ക്, ചോക്കലേറ്റ് മില്‍ക്ക് ഷേയ്ക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒട്ടും പുതുമ തോന്നില്ലായിരിക്കാം അല്ലെ? എന്നാല്‍ അത്ര പരിചയമില്ലാത്ത ഒന്നിനെ പരിചയപെട്ടാലോ? ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക്
ആവശ്യമായ ചേരുവകള്‍
- കുരു കളഞ്ഞ ഈന്തപ്പഴം – 1 കപ്പ്
- കാപ്പിപ്പൊടി – 10 ടേബിള്‍സ്പൂണ്‍
- പാല് – 6 കപ്പ്
- പച്ച ഏലയ്ക്ക – 5-6 എണ്ണം
- പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍
- ഫ്രഷ് ക്രീം – ¾ കപ്പ്
- ഐസ് ക്യൂബ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞതിന് ശേഷം മാറ്റിവയ്ക്കുക. അതിനുശേഷം അടുപ്പ് കത്തിച്ച് വെള്ളം തിളപ്പിക്കുന്ന പാത്രം വച്ച് ചൂടാക്കുക. അതിലേക്ക് വെള്ളവും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക് പഞ്ചസാരയും പച്ച ഏലയ്ക്കയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര വെള്ളത്തില്‍ നന്നായി അലിയുന്നത് വരെ ഇത് ചെയ്യുക. അതിനുശേഷം അടുപ്പ് കെടുത്തി ആ മിശ്രിതം ചൂടാറാനായി മാറ്റിവയ്ക്കുക. കുരു കളഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴവും കുറച്ച് പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അതിലേക്ക് ഐസ് ക്യൂബുകളും നേരത്തെ തയ്യാറാക്കി വച്ച കാപ്പിയുടെ മിശ്രിതവും ഫ്രഷ് ക്രീമും ബാക്കിയുള്ള പാലും കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് യോജിപ്പിക്കുക. തയ്യാറായ മില്‍ക്ക് ഷേയ്ക്ക് നീളമുള്ള ഗ്ലാസിലേക്ക് മാറ്റി ബാക്കിയുള്ള കാപ്പിയുടെ മിശ്രിതം മുകളില്‍ ഒഴിച്ച് അലങ്കരിക്കുക. നിങ്ങളുടെ രുചികരമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് തയ്യാര്‍.