കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന അതിഥി തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. മരണം കഴിഞ്ഞ് നാലാം ദിവസമായിട്ടും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആരും വന്നില്ലെങ്കില്‍ മൃതദേഹം കേരളത്തിൽ തന്നെ സംസ്കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
ബന്ധുക്കള്‍ എത്താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. എത്തിയാല്‍ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിയുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. അത്രയേറെ സാമ്പത്തിക പരാധീനതകളിലാണ് ഇവരുടെ കുടുംബം എന്ന വിവരമാണ് അധികൃതര്‍ക്ക് ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇവർ അഭ്യർഥിച്ചിട്ടുണ്ട്.
ഈ മാസം അഞ്ചിനു രാത്രിയാണ് മൂവാറ്റുപുഴയിലെ വാളകത്ത് പെൺസുഹൃത്തിനെ കാണാനെത്തിയ അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസിനെ നാട്ടുകാർ കെട്ടിയിട്ടു മര്‍ദിച്ചു കൊന്നത്. നെഞ്ചിലും കഴുത്തിലുമേറ്റ മർദനങ്ങളാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാട്ടുകാരായ 10 പേര്‍ സംഭവത്തിൽ അറസ്റ്റിലായി.
അഞ്ചിനു രാത്രിയോടെ മര്‍ദനമേറ്റ അശോക് ദാസിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അന്നു മുതല്‍ മൃതദേഹം ആശുപത്രി മോർച്ചറിയിലാണ്.