വിവോ വി30 ലൈറ്റ് 4ജി അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 685 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 14 ആണിതില്‍. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍, 5000 എംഎഎച്ച് ബാറ്ററി, 80 വാട്ട് ചാര്‍ജിങ് സൗകര്യം എന്നിവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍
വില
റഷ്യയില്‍ 24999 റൂബിള്‍ (22,510 രൂപ) ആണ് വിവോ വി30 ലൈറ്റ് 4ജിയുടെ വില. വിവോയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് വില്‍പന. കറുപ്പ്, പച്ച നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 8 ജിബി റാം-128 ജിബി ഓപ്ഷനാണ് ഇതിനുള്ളത്. ഇന്ത്യ ഉള്‍പ്പടെ മറ്റ് വിപണികളില്‍ ഇത് എന്ന് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സവിശേഷകള്‍
ഡ്യുവല്‍ സിം 4ജി സിം സൗകര്യത്തോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ ആണ് വിവോ വി30 ലൈറ്റ് 4ജി. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓഎസ് 14 ആണിതില്‍. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് ഇ4 അമോലെഡ് ഡിസ്‌പ്ലേയാണിത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. അസാഹി ഡിടി-സ്റ്റാര്‍2 പ്ലസ് സംരക്ഷണമുണ്ട്.
50 എംപി റിയര്‍ ക്യാമറ സംവിധാനമാണിതില്‍, ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ സൗകര്യം ഇതിനുണ്ട്. ഒരു 2എംപി ക്യാമറയും ഇതിനൊപ്പമുണ്ട്. സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലിന്റേതാണ്. നിലവില്‍ 8ജിബി+128ജിബി വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. ഐപി54 ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങും ഇതിനുണ്ട്.