അപകടങ്ങൾ ഉണ്ടാകുന്നത് മുൻകൂട്ടി നിശ്ചയിച്ചപോലെ അല്ല അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാൽ ഇത്തരം അപകടങ്ങൾ വരുമ്പോൾ നമ്മൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരിക്കും, എന്നാൽ ഇനി ഇത്തരം ചിന്തകൾ വേണ്ട അത്തരം സമയങ്ങളിൽ നമ്മുക്ക് കൂട്ടായി ഇൻഷുറൻസ് കൂട്ടുണ്ടാവും.
അത്തരമൊരു ഇൻഷുറൻസ് ആണ് ഗ്രൂപ്പ് ആക്സിഡൻ്റൽ ഇൻഷുറൻസ്. അപകടങ്ങളിൽ നിങ്ങളെ സഹായിക്കുന്നതിനായിട്ടുള്ളതാണ് പോസ്റ്റ് ഓഫീസ് ഗ്രൂപ്പ് ആക്സിഡൻ്റൽ ഇൻഷുറൻസ്. മൂന്നു പ്രീമിയമായിട്ടാണ് അടക്കേണ്ടത് 355 രൂപ ,555 രൂപ , 755 രൂപ എന്നിങ്ങനെ നമുക്ക് അടയ്ക്കാവുന്നതാണ്.
അപകടമരണം സംഭവിച്ചുകഴിഞ്ഞാൽ 355 രൂപ അടക്കുന്നവർക്ക് 5 ലക്ഷവും 555 രൂപ അടക്കുന്നവർക്ക് 10 ലക്ഷവും 755 രൂപ അടക്കുന്നവർക്ക് 15 ലക്ഷം പ്രീമിയം കിട്ടും ഇനി ആശുപത്രി ചിലവാണെങ്കിൽ 1 ലക്ഷം വരെയുള്ള ചിലവിനു നമ്മുക്ക് കിട്ടും ആശുപത്രിവാസത്തിനു 755 പ്രീമിയത്തിനാണെങ്കിൽ ദിനവും 1000 വെച്ച് കിട്ടും ഐസിയു ആണേൽ 2000 വരെ കിട്ടും 555 രൂപയുടെ സ്കീമാണെങ്കിൽ ദിനവും 500 വെച്ചാണ് കിട്ടുക അപകടമരണം സംഭവിച്ചവ്യക്തിക്ക് 10 ലക്ഷം 15 ലക്ഷം വരെ കിട്ടും കൂടാതെ കുട്ടിയുടെ വിദ്യഭ്യസത്തിനും വിവാഹത്തിനുമെല്ലാം ആനൂകൂല്യം കിട്ടുന്ന പദ്ധതിയാണിത് 18 വയസ്സുമുതൽ 65 വയസ്സുവരെയുള്ളവർക്ക് ഈ ഇൻഷുറൻസ് ആരംഭിക്കാവുന്നതാണ്.
ഗ്രൂപ്പ് ആക്സിഡൻ്റൽ ഇൻഷുറൻസ് പോളിസിയുടെ പ്രധാന സവിശേഷതകൾ
- ക്ലബുകൾ, കോർപ്പറേറ്റുകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജീവനക്കാർക്കുള്ള ആക്സിഡൻ്റൽ ഇൻഷുറൻസ് പോളിസി നൽകാം.
- ചില പ്ലാനുകൾ ഇൻഷ്വർ ചെയ്തയാളുടെ സ്ഥിരമായ അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ ആശ്രിതരായ കുട്ടികൾക്ക് വിദ്യാഭ്യാസ ഫണ്ടും നൽകുന്നു.
- സാധാരണയായി, ഈ പോളിസികളുടെ കാലാവധി പോളിസി ആരംഭിച്ച തീയതി മുതൽ ഒരു വർഷമാണ്.
- മിക്ക ഇൻഷുറൻസ് ദാതാക്കളും ഗ്രൂപ്പിൻ്റെ വലുപ്പത്തെ അടിസ്ഥാനമാക്കി കിഴിവ് വാഗ്ദാനം ചെയ്യുന്നു.
- മറ്റേതൊരു സാധാരണ പോളിസിയുടെയും അതേ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഗ്രൂപ്പ് ആക്സിഡൻ്റൽ ഇൻഷുറൻസ് പോളിസി പുതുക്കാവുന്നതാണ്.
Read also :സമ്പൂര്‍ണ്ണ യാത്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ ട്രാവല്‍ ഗാര്‍ഡ് പ്ലസുമായി ടാറ്റ എഐജി