ബാംഗ്ലൂർ യാത്രകളിൽ എപ്പോഴും ഓർമ്മ വരുന്നത് ആളും ആരവങ്ങളും തിരക്കുകളുമൊക്കെയാണ്. ഒച്ചയും ബഹളവുമില്ലാതെ ശാന്തയോടെ എവിടെയെങ്കിലും ഇരിക്കാൻ കഴിയുമായിരുന്നെങ്കിലെന്ന് പലപ്പോഴും ആലോചിച്ചിട്ടില്ലേ? അങ്ങനെയുള്ളവർക്ക് അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
എവിടെയൊക്കെ പോകാം?
നന്ദി ഹിൽസ്
എത്രയൊക്കെ പറഞ്ഞാലും നന്ദി ഹിൽസിലേക്ക് ബൈക്കിലെ യാത്ര ഒരു അനുഭവം തന്നെയാണ്. ഇനി പുലർച്ചെ വണ്ടിയെടുത്ത് സൂര്യോദയം കാണാനാണ് പോകുന്നതെങ്കിലോ.. അതൊരു വേറെ ഫീൽ തന്നെയാണ്. കുളിരിൽ, കോടമഞ്ഞിൽ വളഞ്ഞു കിടക്കുന്ന വഴികൾ താണ്ടി എത്തുമ്പോൾ കാത്തിരിക്കുന്ന സൂര്യോദയവും മേഘക്കടലും ഒരിക്കലെങ്കിലും നേരിട്ടനുഭവിക്കണം.
ഒരു പ്ലാനും തയ്യാറെടുപ്പും ഇല്ലാതെ എപ്പോൾ വേണമെങ്കിലും പോകാം എന്നതാണ് നന്ദി ഹിൽസിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാംഗ്ലൂരിൽ നിന്നും 61 കിലോമീറ്റർ ദൂരമേ നന്ദി ഹില്‍സിലേക്ക് ഉള്ളൂ.
ഉത്തരി ബേട്ടാ
നന്ദി ഹിൽസിന് പകരം നിൽക്കുന്ന ഇടമായി സഞ്ചാരികൾ കണ്ടെത്തിയ സ്ഥലമാണ് ഉത്തരി ബേട്ട. യാത്ര മാത്രമല്ല, ട്രെക്കിങും ഹൈക്കിങും പുലർച്ചെ നടന്നു കയറിയെത്തിയാൽ ഒരു സൂര്യോദയ കാഴ്ചയും ഉത്തരി ബേട്ട നല്കുന്നു. ഇങ്ങനെയൊരു ലക്ഷ്യമുണ്ടെങ്കിൽ രാവിലെ 4 മണിക്കെങ്കിലും ഇവിടെയെത്തുന്ന വിധത്തിൽ വണ്ടിയെടുത്തിറങ്ങണം. കൂട്ടുകാരെല്ലാം കൂടിയൊരു റൈഡ് ആണ് പ്ലാൻ ചെയ്യുന്നങ്കിൽ നല്ല ഒരനുഭവമായിരിക്കും ഇതെന്ന് തീർച്ച.
മഴയില്ലാത്ത, ഒരുപാട് വെയിലില്ലാത്ത ഒക്ടോബർ – മാർച്ച് സമയമാണ് ഉത്തരി ബേട്ടാ സന്ദർശിക്കുവാന്‍ നല്ലത്. ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ ദൂരമുണ്ട് ഉത്തരി ബേട്ടയിലേക്ക്.
ആവ്ണി ബേട്ട
അത്യാവശ്യം നീണ്ട ബൈക്ക് റൈഡ് ആണ് ലക്ഷ്യമെങ്കിൽ ആവ്ണി ബേട്ട വണ്ടിയുമെടുത്ത് പോകാൻ പറ്റിയ സ്ഥലമാണ്. കുന്നിന് മുകളിൽ സീതാ ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രവും വലിയ ജലാശയവുമാണ് ഇവിടെ കാണാനുള്ളത്.
കോലാറിൽ മുല്‍ബാഗ്ഗിലു എന്ന സ്ഥലത്താണ് ആവ്ണി ബേട്ടയുള്ളത്. വിശ്വാസികൾ മാത്രമല്ല, ചരിത്രത്തിൽ താല്പര്യമുള്ളവരും ഇവിടെ വരുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം. മലമുകളിലേക്ക് ട്രെക്കിങ് ആണ് ലക്ഷ്യമെങ്കിൽ അതിരാവിലെയോ വൈകിട്ടോ വരണം. ബാംഗ്ലൂരിൽ നിന്നും 96.3 കിലോമീറ്ററാണ് ആവ്ണി ബേട്ടയിലേക്കുള്ള ദൂരം.
മന്ദാരഗിഹി ഹില്‍സ്
ബാംഗ്ലൂരിൽ വ്യത്യസ്തമായ കാഴ്ചകൾ തേടുന്നവർക്ക് മന്ദാരഗിരി ഹിൽസ് തിരഞ്ഞെടുക്കാം. ബസഡി ബേട്ടാ എന്നും അറിയപ്പെടുന്ന മന്ദാരഗിഹി ഹില്‍സ് ജൈനമത വിശ്വാസികളുടെ തീർത്ഥാടല സ്ഥലമാണെങ്കിലും ആർക്കും ധൈര്യമായി വരാം. കുറച്ച് ഉളളിലാണ് ഇടമെന്നതിനാൽ കുറച്ച് വെള്ളവും സ്നാക്സും കരുതുന്നത് നല്ലതാണ്.
പുറമേ മയിൽപ്പീലിയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന , 81 അടി ഉയരവും 2400 ചതുരശ്രയടി വീതിയുമുള്ള ഈ ക്ഷേത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു കലാസൃഷ്ടിയാണ്. ഇവിടെ ക്ഷേത്രം താഴ്വാരത്തിലും മന്ദാരഗിരി ഹിൽസ് 450 പടികൾക്കു മുകളിലുമാണ്. ബാംഗ്ലൂരിൽ നിന്നും 62 കിലോമീറ്റർ ആണ് മന്ദാരഗിരി ഹിൽസ് സ്ഥിതി ചെയ്യുന്നത്.
മാർക്കണ്ഡേയ ഹിൽ
ബാംഗ്ലൂർ ബൈക്ക് യാത്രകൾക്ക് പറ്റിയ അഞ്ച് ഇടങ്ങളിൽ അവസാനത്തേത് മാർക്കണ്ഡേയ ഹിൽ ആണ്.അധികം അറിയപ്പെടാത്ത ഇവിടം കോലാർ ജില്ലയിലാണുള്ളത്.
മാർക്കണ്ഡേയ മുനിയുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പേരുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രാമങ്ങളും മരങ്ങൾ നിറഞ്ഞ റോഡുകളും പനോരമിക വ്യൂ സ്ഥലങ്ങളും ഒക്കെ കണ്ടുള്ള യാത്രയാണ് മാർക്കണ്ഡേയ ഹിൽസിലേക്കുള്ളത്. ചോള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശിവക്ഷേത്രം ഇവിടെ കാണാം. ബാംഗ്ലൂരിൽ നിന്നും 65 കിലോമീറ്റർ അകലെയാണ് മാർക്കണ്ഡേയ ഹിൽ സ്ഥിതി ചെയ്യുന്നത്.
രാമനഗര
ബെംഗളൂർ സിറ്റി ജംങ്ഷനിൽ നിന്നും 54.5 കിലോമീറ്ററും മൈസൂർ ജംങ്ഷനിൽ നിന്നും 95 കിലോമീറ്ററും അകലെയാണ് രാമനഗര സ്ഥിതി ചെയ്യുന്നത്. ഒട്ടുമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുള്ള രാംനഗര റെയിൽവേ സ്റ്റേഷനാണ് ഇവിടേക്കുള്ള യാത്രയ്ക്ക് ഏറ്റവും മികച്ചത്. ബെംഗളുരു-മൈസൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യു്നന രാംനഗരയിലേക്ക് കർണ്ണാടകയുടെ എല്ലാ ഭാഗത്തു നിന്നും ബസ്സുകൾ സർവ്വീസ് നടത്തുന്നു.
കർണ്ണാടകയുടെ സിൽക്ക് സിറ്റി എന്നാണ് രാമനഗര അറിയപ്പെടുന്നത്. പട്ടിന്റെ നഗരമായ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന മൈസൂർ സിൽക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ഏറെ പേരുള്ള ഒരു ഉല്പന്നമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് കൂടിയായ ഇവിടെ ഒരു ദിവസം ഏകദേശം അൻപത് ടണ്ണോളം പട്ടുനൂൽ കൊക്കൂണുകളുടെ വ്യാപാരം നടക്കാറുണ്ട്. കർണ്ണാടകയിൽ ഏറ്റവും കൂടുതൽ പട്ടിന്റെ വ്യാപാരം നടക്കുന്ന ഇവിടുത്തെ വ്യാപാരങ്ങൾ സര്‍ക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുക.
രംഗസ്വാമി ബേട്ട
ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്
കന്നഡയിൽ ബിളീക്കൽ എന്നാൽ വെള്ളാരംകല്ല് എന്നാണ് അർത്ഥം.ഈ മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തായി പൂജാരിമാർക്ക് താമസിക്കാനുള്ള ഒരു വീടുമുണ്ട്.
പൂജാരിമാരുടെ വീട്ടിലെ സൂക്ഷിച്ചിരിക്കുന്ന ആനയുടെ തലയോട്ടി ആദ്യമായി ഇവിടം സഞ്ചാരിക്കുന്നവരെ ശരിക്കും ആകർഷിപ്പിക്കുന്ന ഒന്നാണ്.
മധു ഗിരി ബാംഗ്ലൂർ
കർണാടക സംസ്ഥാനത്തിലെ തുംകൂർ ജില്ലയിൽ മധുഗിരിയിലാണ് മധുഗിരി കോട്ട സ്ഥിതി ചെയ്യുന്നത്. മധു-ഗിരി ഒരൊറ്റ കുന്നും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഏകശിലാശിലയുമാണ്.
ബംഗളുരുവിൽ നിന്ന് 100 കിലോമീറ്റർ (62 മൈൽ) അകലെയാണ് ഈ ചെറിയ പട്ടണം, കോട്ടയ്ക്കും ക്ഷേത്രങ്ങൾക്കും പേരുകേട്ടതാണ്. വാസ്തുവിദ്യയ്ക്ക് പേരുകേട്ട കോട്ട സന്ദർശിക്കാൻ നിരവധി സഞ്ചാരികൾ മധുഗിരിയിലേക്ക് പോകാറുണ്ട്. കുത്തനെയുള്ള കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട വിജയനഗർ രാജവംശമാണ് നിർമ്മിച്ചത്.