നെടുമ്പാശേരി: നെടുമ്പാശേരി അത്താണി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. വിനു വിക്രമനെയാണ് വെട്ടി കൊലപ്പെടുത്തിയത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019-ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്.
ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
Read also :ഉത്സവം കഴിഞ്ഞ് മടങ്ങും വഴി ട്രെയിൻ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു